Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 May 2020 5:01 AM IST Updated On
date_range 9 May 2020 5:01 AM ISTഅഴിയൂരിൽ കോവിഡ് പ്രതിരോധ മൂന്നാംഘട്ട പ്രവർത്തനം ആരംഭിച്ചു
text_fieldsbookmark_border
മാഹി: അഴിയൂരിൽ പഞ്ചശീല ജീവിതക്രമങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താനുള്ള വാർഡ്തല എൻഫോഴ്സ്മൻെറിൻെറ കോവിഡ് –19 മൂന്നാംഘട്ട പ്രവൃത്തി തുടങ്ങി. ഗ്രാമപഞ്ചായത്തിൽ സർക്കാർ ഉദ്യോഗസ്ഥന്മാരുടെ നേതൃത്വത്തിൽ സോഷ്യൽ ഡിസ്റ്റൻസ് എൻഫോഴ്സ്മൻെറ് ടീം രൂപവത്കരിച്ചാണ് പ്രവർത്തനം ആരംഭിച്ചത്. മൂന്നു പേരാണ് ഒരു സംഘത്തിൽ ഉണ്ടാകുക. വാർഡ് അടിസ്ഥാനത്തിലാണ് പ്രവർത്തനം. മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, സാനിറ്റൈസർ ഉപയോഗിക്കൽ, കൈ കഴുകൽ, പൊതുസ്ഥലങ്ങളിൽ തുപ്പുന്നത് തടയൽ, 65 വയസ്സ് കഴിഞ്ഞവരും പത്തു വയസ്സിൽ താഴെയുള്ളവരും പുറത്തിറങ്ങാതെ വീട്ടിൽ തന്നെ കഴിയൽ എന്നീ കാര്യങ്ങൾ പൊതുജനങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ടീം പരിശോധിക്കുന്നതിനുള്ള നിയമങ്ങളെ സംബന്ധിച്ച് പഞ്ചായത്തിൽ പരിശീലനം സംഘടിപ്പിച്ചു. ചോമ്പാൽ സി.ഐ ടി.പി. സുമേഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് വി.പി. ജയൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുൽ ഹമീദ്, മെഡിക്കൽ ഓഫിസർ ഡോ. അബ്ദുൽ നസീർ, സി.എച്ച്. മുജീബ് റഹ്മാൻ എന്നിവർ സംസാരിച്ചു. മൂന്നുതവണ ജനങ്ങളെ കാര്യങ്ങൾ ബോധ്യപ്പെടുത്തും. തുടർന്ന് നിയമം ലംഘിക്കുകയാണെങ്കിൽ ജനമൈത്രി പൊലീസിൻെറ സഹായത്തോടെ കേരള എപ്പിഡമിക് ഡിസീസ് നിയമം 2020 പ്രകാരം നിയമനടപടി സ്വീകരിക്കും. രണ്ടുവർഷം തടവും 10,000 രൂപ പിഴയും ചുമത്താൻ പൊലീസിന് അധികാരമുള്ള നിയമമാണ് കോവിഡ് –19ൻെറ പശ്ചാത്തലത്തിൽ കേരള സർക്കാർ പാസാക്കിയ പകർച്ചവ്യാധി തടയൽ നിയമം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story