Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകാറ്റിലും മഴയിലും...

കാറ്റിലും മഴയിലും നാശം; മന്ത്രി സന്ദർശിച്ചു

text_fields
bookmark_border
മുണ്ടേരി: കഴിഞ്ഞ ദിവസം മുണ്ടേരി ഭാഗത്ത് ആഞ്ഞടിച്ച കാറ്റിലും മഴയിലും നാശം സംഭവിച്ച സ്ഥലങ്ങൾ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി സന്ദർശിച്ചു. ചാളപ്പൊയിൽ കീഴ്ത്തണ്ടി ജാനകിയുടെ വീട്, വൻമരങ്ങൾ കടപുഴകി നിരവധി പോസ്റ്റുകൾ തകർന്ന കോയ്യോട്ട് പാലം പ്രദേശം, പുനിയത്ത് ജാനകി,എടക്കണമ്പേത്ത് ശ്രീധരൻ,പി.പി.ഹാഷിം എന്നിവരുടെ വീടുകളും ,കാഞ്ഞിരോട് വയലിലെ നൂറോളം വാഴകൾ നശിച്ച ടി.വി.വിനോദ‍ൻെറ വാഴകൃഷിയിടം എന്നിവയും മന്ത്രി സന്ദർശിച്ചു. ബന്ധപ്പെട്ട വകുപ്പുമായി ഇടപെട്ട് നഷ്ട പരിഹാരം ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. മുണ്ടേരി പഞ്ചായത്ത് പ്രസിഡൻറ് എ. പങ്കജാക്ഷൻ, പാണ്ടൻ ചന്ദ്രൻ, പി.കെ. രാഘവൻ, സുമേശൻ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story