Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 May 2020 5:01 AM IST Updated On
date_range 9 May 2020 5:01 AM ISTകെ.എസ്.ടി.യു കൈത്താങ്ങ് പദ്ധതി
text_fieldsbookmark_border
കോഴിക്കോട്: വർഷങ്ങളായി ശമ്പളമില്ലാതെ ജോലി ചെയ്യുന്ന നാലായിരത്തോളം അധ്യാപകർ കോവിഡ് പശ്ചാത്തലത്തിൽ ദുരിതമനുഭവിക്കുന്നതായും നിയമാനുസൃതം നിയമിതരായ ഇത്തരം അധ്യാപകരെ സഹായിക്കുന്നതിനായി പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും ഡോ. എം.കെ. മുനീർ എം.എൽ.എ ആവശ്യപ്പെട്ടു. അവശതയനുഭവിക്കുന്ന അധ്യാപകരെ സഹായിക്കുന്നതിനായി കെ.എസ്.ടി.യു പ്രഖ്യാപിച്ച കൈത്താങ്ങ് പദ്ധതിയുടെ സിറ്റി സബ് ജില്ല കമ്മിറ്റിയുടെ ധനസഹായം ഓൺലൈൻ ട്രാൻസ്ഫർ ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി പി.കെ. അസീസ്, കെ.പി. സാജിദ്, കെ. മുഹമ്മദ് അസ്ലം, ടി.കെ. ഫൈസൽ എന്നിവർ സംസാരിച്ചു. നഗരത്തിൽ മുള്ളൻപന്നികൾ കോഴിക്കോട്: നഗരത്തിൽ വിവിധയിടങ്ങളിൽ മുള്ളൻപന്നികളെ കണ്ടതായി വനംവകുപ്പിന് പരാതി. ആളുകൾ തിങ്ങിപ്പാർക്കുന്ന തെക്കേപ്പുറം, സൗത്ത് ബീച്ച് മേഖലയിലാണ് മുള്ളൻപന്നികൾ ഇറങ്ങിയത്. ഈ ഭാഗങ്ങളിൽ ആദ്യമായി കാണുന്നവയായതിനാൽ പലരും ആശങ്കയിലായി. എന്നാൽ, മുള്ളൻപന്നികൾ അക്രമകാരികളല്ലെന്ന് വനംവകുപ്പ് അധികൃതർ വ്യക്തമാക്കി. കോവിഡ് കാലത്ത് റെയിൽവേ ട്രാക്കിനോട് ചേർന്ന കുറ്റിക്കാടുകൾ വഴി നഗരത്തിലെത്തിയതാവാമെന്ന് കരുതുന്നു. ശമ്പളം തടയുന്നത് അംഗീകരിക്കാനാവില്ല കോഴിക്കോട്: ലോക്ഡൗൺ കാലയളവിൽ പൊതുമേഖല സ്പിന്നിങ് മിൽ തൊഴിലാളികളുടെ ശമ്പളം നൽകാതിരിക്കാനോ വെട്ടിക്കുറക്കാനോ പാടില്ലെന്ന കേന്ദ്ര -സംസ്ഥാന സർക്കാറുകളുടെ ഉത്തരവ് കാറ്റിൽ പറത്തി മാനേജ്മൻെറ് ഏകപക്ഷീയമായി മാനദണ്ഡങ്ങൾ സ്വീകരിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് എസ്.ടി.യു ദേശീയ പ്രസിഡൻറ് അഡ്വ. എം. റഹ്മത്തുല്ല. കേരള സ്റ്റേറ്റ് ടെക്സ്റ്റൈൽ എംപ്ലോയീസ് ഫെഡറേഷൻ (എസ്.ടി.യു) സംസ്ഥാന കമ്മിറ്റി ഓൺലൈൻ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് ആതവനാട് മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. സിദ്ദീഖ് താനൂർ, ഹംസ മുല്ലപ്പള്ളി, എസ്. അനസ്, പി. സിദ്ദീഖ്, സി. അഷ്റഫ് തുടങ്ങിയവർ സംസാരിച്ചു. പൊതുടാപ്പുകളുടെ ദുരുപയോഗം അറിയിക്കാം കോഴിക്കോട്: ജല അതോറിറ്റിയുടെ പൊതുടാപ്പുകൾ ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയിൽപെടുന്നവർക്ക് കൺട്രോൾ റൂമിൽ അറിയിക്കാം. ഫോൺ: 0495 2370095, ടോൾ ഫ്രീ നമ്പർ: 1916. കോടഞ്ചേരിയെ ഹോട്‌സ്‌പോട്ട് പട്ടികയിൽനിന്ന് ഒഴിവാക്കി കോടഞ്ചേരി: ആരോഗ്യവകുപ്പ് വ്യാഴാഴ്ച പുറത്തിറക്കിയ ഹോട്‌സ്പോട്ട് സ്ഥലങ്ങളുടെ പട്ടികയിൽനിന്ന് കോടഞ്ചേരി ഗ്രാമപഞ്ചായത്തിനെ ഒഴിവാക്കി. മൈക്കാവ് സ്വദേശിയായ ആരോഗ്യപ്രവർത്തകക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയായിരുന്നു കോടഞ്ചേരിയെ ഹോട്സ്പോട്ട് മേഖലയായി പ്രഖ്യാപിച്ചത്. കഴിഞ്ഞ മാസം 23നായിരുന്നു മൈക്കാവ് സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സക്കുശേഷം രോഗം ഭേദമായ ഇവർ വീട്ടിൽ വിശ്രമത്തിലാണ്. പിന്നീട് കോടഞ്ചേരിയിൽ പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യാത്തതിനെ തുടർന്നാണ് ആരോഗ്യവകുപ്പിൻെറ പുതിയ തീരുമാനം. ഹോട്സ്പോട്ടിനെത്തുടർന്ന് കോടഞ്ചേരിയിൽ ഏർപ്പെടുത്തിയ പ്രത്യേക നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതായി പൊലീസ് അറിയിച്ചു. ഇതോടെ കോടഞ്ചേരിയിലെ കടകൾക്ക് വൈകീട്ട് അഞ്ചു മണിവരെ തുറന്നുപ്രവർത്തിക്കാനാകും. വൈദ്യുതി ചാർജ്; യൂത്ത് കോൺഗ്രസ് കണ്ണുകെട്ടി പ്രതിഷേധ സമരം ഫറോക്ക്: ഫറോക്ക് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോക്ഡൗൺ കാലയളവിലും ഇലക്ട്രിസിറ്റി ബില്ലുകൾ നൽകിയ കേരള സർക്കാറിൻെറ നടപടിക്കെതിരെ കണ്ണുകെട്ടി പ്രതിഷേധ സമരം നടത്തി. ബി.പി.എൽ കാർഡുകാർക്ക് വൈദ്യുതി സൗജന്യമാക്കുക, അടഞ്ഞുകിടന്ന വ്യാപാര-വ്യവസായ സ്ഥാപനങ്ങളിലെ മിനിമം ചാർജ് ഒഴിവാക്കുക, ബില്ലടക്കാൻ ആറുമാസം പലിശരഹിത കാലയളവ് അനുവദിക്കുക, വൈദ്യുതി ബില്ലിലെ അനാവശ്യ സർചാർജ് ഒഴിവാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം. ഡി.സി.സി ജനറൽ സെക്രട്ടറി വി. മുഹമ്മദ് ഹസ്സൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ഷാജി പറശ്ശേരി അധ്യക്ഷത വഹിച്ചു. പടം: ferok curnt bill ലോക്ഡൗൺ കാലയളവിലും വൈദ്യുതി ചാർജ് ഈടാക്കുന്നതിനെതിരെ യൂത്ത് കോൺഗ്രസ് കണ്ണുകെട്ടി നടത്തിയ പ്രതിഷേധ സമരം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story