Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമുഖാവരണം ധരിക്കാതെ...

മുഖാവരണം ധരിക്കാതെ എത്തിയ ഏഴുപേർക്കെതിരെ കേസ്

text_fields
bookmark_border
കൊയിലാണ്ടി: നഗരത്തിൽ മുഖാവരണം ധരിക്കാതെ എത്തിയ ഏഴുപേർക്കെതിരെയും ആവശ്യമില്ലാതെ വാഹനത്തിൽ കറങ്ങിയ രണ്ടുപേർക്കെതിരെയും പൊലീസ് കേസെടുത്തു. ജൂനിയർ എസ്.ഐ അനീഷിൻെറ നേതൃത്വത്തിൽ നഗരത്തിൽ പൊലീസ് വാഹന പരിശോധന നടത്തി. കാണാനില്ലെന്ന് പരാതി കുറ്റ്യാടി: മരുതോങ്കരയിലെ സോന സുരേഷ് (18) എന്ന പെൺകുട്ടിയെ കാണാനില്ലെന്ന് പരാതി. വ്യാഴാഴ്ച രാത്രി എട്ടുമണി മുതലാണ് കാണാതായത്. തൊട്ടിൽപാലം പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. പയ്യോളിയിൽ ക്വാറൻറീൻ കേന്ദ്രങ്ങൾ ഒരുങ്ങി പയ്യോളി: കോവിഡ്-19 പശ്ചാത്തലത്തിൽ വിദേശത്തുനിന്നും ഇതര സംസ്ഥാനത്തുനിന്നുമടക്കം നാട്ടിൽ തിരിച്ചെത്തുന്നവരെ ക്വാറൻറീനിൽ താമസിപ്പിക്കാനായി പയ്യോളിയിലും പ്രത്യേക കേന്ദ്രങ്ങൾ സജ്ജമാക്കി. സ്വകാര്യ ഹോട്ടലുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമടക്കം പ്രധാനമായും അഞ്ച് സ്ഥാപനങ്ങളാണ് നഗരസഭ പരിധിയിൽ ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ടൗണിന് വടക്ക് ഭാഗത്ത് ദേശീയപാതക്കരികിലുള്ള തീർത്ഥ ഇൻറർനാഷനൽ ഹോട്ടലാണ് അധികൃതർ ക്വാറൻറീൻ കേന്ദ്രമാക്കി മാറ്റാൻ തീരുമാനിച്ചിരിക്കുന്ന പ്രധാന കേന്ദ്രങ്ങളിലൊന്ന്. അമ്പതോളം മുറികളുള്ള ഹോട്ടൽ ഔദ്യോഗികമായി ഏറ്റെടുക്കാൻ ദുരന്തനിവാരണ നിയമപ്രകാരം ആർ.ഡി.ഒയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം കഴിഞ്ഞ ദിവസം ഹോട്ടലിലെത്തിയിരുന്നു. റെയിൽവേ സ്റ്റേഷൻ പരിസരത്തുള്ള 'ക്യൂ-8' ഹോട്ടലാണ് മറ്റൊരു കേന്ദ്രം. വിദ്യാനികേതൻ പബ്ലിക് സ്കൂൾ, കോട്ടക്കൽ ഇംഗ്ലീഷ് അക്കാദമി എന്നിവയാണ് പരിഗണനയിലുള്ള മറ്റ് സ്ഥാപനങ്ങൾ. ഇരിങ്ങൽ സർഗാലയ കരകൗശല ഗ്രാമം ക്വാറൻറീൻ കേന്ദ്രമായി തുടക്കത്തിൽ പരിഗണിച്ചിരുന്നുവെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. പയ്യോളി നഗരസഭ പരിധിയിൽ ആയിരത്തോളം പേർ എത്തിച്ചേരുമെന്നാണ് കണക്കുകൂട്ടൽ. ആർ.ഡി.ഒ വി.പി. അബ്ദുറഹ്മാൻ, നഗരസഭ സെക്രട്ടറി ഷെറിൻ ഐറിൻ സോളമൻ, പയ്യോളി എസ്.ഐ സുനിൽ കുമാർ, ഹെൽത്ത് ഇൻസ്െപക്ടർ ഇ.കെ. ജീവരാജ് എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി. ഗൾഫിൽനിന്ന് വരുന്നവരെ പാർപ്പിക്കാൻ മദ്റസയും സ്വകാര്യ ആശുപത്രിയും നൽകും കുറ്റ്യാടി: ഗൾഫിൽനിന്ന് വരുന്നവരെ ക്വാറൻറീനിൽ നിർത്താൻ വേളം പൂമുഖത്തെ സ്വകാര്യ ആശുപത്രിയും ശാന്തിനഗറിലെ അൽ മദ്റസത്തുൽ ബനാത്തും വിട്ടുനൽകുമെന്ന് അറിയിച്ചതായി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അറിയിച്ചു. വേളം ഹയർ സെക്കൻഡറി സ്കൂൾ, ചെറുകുന്ന് ഗവ. യു.പി സ്കൂൾ എന്നിവ ഏറ്റെടുക്കാനായിരുന്നു നേരത്തെ തീരുമാനിച്ചത്. സ്കൂളുകളിൽ മാറ്റിവെച്ച പരീക്ഷ, അഡ്മിഷൻ എന്നിവ നടക്കേണ്ടതിനാലാണ് സ്വകാര്യ സ്ഥാപനങ്ങളെ സമീപിച്ചത്. നിലവിൽ പ്രവർത്തനമില്ലാത്ത ആശുപത്രിയുടെ ഉടമ അടുക്കത്ത് വാഴയിൽ ഹമീദ് സമ്മതം അറിയിച്ചിട്ടുണ്ട്. മദ്റസ വിട്ടുകൊടുക്കുമെന്ന് കമ്മിറ്റി ഭാരവാഹികളും അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story