Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 May 2020 5:02 AM IST Updated On
date_range 8 May 2020 5:02 AM ISTമാടായി, ഏഴോം, ചെറുകുന്ന് മേഖലകളിൽ ജലക്ഷാമം രൂക്ഷം
text_fieldsbookmark_border
പഴയങ്ങാടി: മാടായി ഗ്രാമപഞ്ചായത്തിലെ അടുത്തില, മാടായിപ്പാറ, വെങ്ങര, മാടായിത്തെരു, പുതിയങ്ങാടി, ചൂട്ടാട്, ഏഴോം പഞ്ചായത്തിെലെ ഏഴോം, ഏഴോം മൂല, നെരുവമ്പ്രം, കുണ്ടിൽ തടം, ചെങ്ങൽ, ചെറുകുന്ന് ഗ്രാമ പഞ്ചായത്തിലെ ചെറുകുന്ന്, മുട്ടിൽ, ദാലിൽ, ഒതയമ്മാടം, കുന്നനങ്ങാട് തുടങ്ങിയ മേഖലകളിൽ രൂക്ഷമായ ജലക്ഷാമം. വീട്ടുകിണറുകൾ മാർച്ച് മാസത്തോടെ പൂർണമായും വറ്റി. വേനൽ മഴ ലഭിക്കാതായതോടെ പൊതുകിണറുകളും വറ്റി. ഏഴോം, മാടായി പഞ്ചായത്ത് മേഖലകളിൽ മാർച്ച്, ഏപ്രിൽ മാസങ്ങളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിൽ വാഹനങ്ങളിൽ ജലവിതരണം നടത്തിയാണ് ജലക്ഷാമത്തിന് ഭാഗികമായെങ്കിലും പരിഹാരം കണ്ടിരുന്നത്. എന്നാൽ, ലോക്ഡൗണിൻെറ സാഹചര്യത്തിൽ ഈ സംവിധാനവും കാര്യക്ഷമമായി നടപ്പായിട്ടില്ല. ഏഴോം, ചെറുകുന്ന്, മാടായി പഞ്ചായത്തുകളിൽ വലിയ വിഭാഗം ആളുകൾ ജപ്പാൻ കുടിവെള്ള പദ്ധതിയെ ആശ്രയിച്ച് കഴിയുന്നവരാണ്. ഒന്നിടവിട്ട ദിനങ്ങളിൽ പരിമിതമായ സമയങ്ങളിൽ മാത്രമാണ് ജപ്പാൻ കുടിവെള്ളം വിതരണത്തിനെത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story