Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightരാമന്തളിയില്‍ അന്തർ...

രാമന്തളിയില്‍ അന്തർ സംസ്ഥാന തൊഴിലാളികള്‍ തെരുവിലെന്നത് ശരിയല്ല -പഞ്ചായത്ത്

text_fields
bookmark_border
പയ്യന്നൂർ: രാമന്തളിയില്‍ അന്തർ സംസ്ഥാന തൊഴിലാളികള്‍ തെരുവിലിറങ്ങി എന്ന പ്രചാരണം ദുരുദ്ദേശ്യപരമെന്ന് ഗ്രാമപഞ്ചായത്ത്. നേവല്‍ അക്കാദമിയില്‍ കേബിള്‍ ജോലിക്കുവേണ്ടി കൊണ്ടുവന്നവരാണ് ഈ തൊഴിലാളികള്‍. ഇവര്‍ക്ക് മാര്‍ച്ച് 25ന് അരി ഉള്‍പ്പെടെ ഭക്ഷണസാധനങ്ങള്‍ നൽകിയിട്ടുണ്ട്. 549 തൊഴിലാളികള്‍ പഞ്ചായത്തില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കരാറുകാരുടെ കീഴിലുള്ള തൊഴിലാളികള്‍ക്ക് ഭക്ഷണം നൽകേണ്ടത് അവരാണ്. 549 തൊഴിലാളികള്‍ പേര് രജിസ്റ്റര്‍ ചെയ്തതില്‍ 182 തൊഴിലാളികള്‍ക്ക് ഭക്ഷണസാധനങ്ങള്‍ നൽകുന്നുണ്ട്. ചിലർക്ക് ഭക്ഷം കിട്ടുന്നില്ല എന്നു പറഞ്ഞപ്പോള്‍ കരാറുകാരനെ വിളിച്ചിരുന്നു. ഭക്ഷണത്തിനുള്ള പണം താന്‍ നൽകുന്നുണ്ടെന്നും പഞ്ചായത്ത് അവര്‍ക്ക് ഭക്ഷണം നൽകേണ്ടതില്ല എന്നുമാണ് പറഞ്ഞത്. പഞ്ചായത്തിലേക്ക് വന്നപ്പോള്‍ അരി ഉള്‍പ്പെടെ ഭക്ഷണസാധനങ്ങള്‍ അവര്‍ക്ക് നൽകിയിട്ടുണ്ട്. തെറ്റായ പ്രചാരണം നടത്തിയവര്‍ക്കെതിരെയും സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചവര്‍ക്കെതിരെയും നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറി പരാതി നൽകിയതായും ബന്ധപ്പെട്ടവർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story