Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 May 2020 5:02 AM IST Updated On
date_range 8 May 2020 5:02 AM ISTവ്യാപാര സ്ഥാപനങ്ങൾ ശുചീകരണത്തിന് തുറക്കാൻ ധാരണ
text_fieldsbookmark_border
തലശ്ശേരി: നഗരത്തിലെ വ്യാപാര സ്ഥാപനങ്ങൾ ശുചീകരണത്തിനായി നിശ്ചിത സമയക്രമത്തിൽ ഘട്ടംഘട്ടമായി തുറക്കാൻ അനുമതി. വ്യാപാരി സംഘടന ഭാരവാഹികൾ സി.ഐ കെ. സനൽ കുമാറുമായി നടത്തിയ ചർച്ചയെ തുടർന്നാണ് ധാരണയിലെത്തിയത്. വെള്ളിയാഴ്ച രാവിലെ 10 മുതൽ ഒന്നുവരെ ടൈൽസ് കടകൾ, ഓട് കടകൾ എന്നിവയും ഉച്ച രണ്ടുമുതൽ അഞ്ചു വരെ ബാഗ് കടകൾ, വാച്ച് കടകൾ എന്നിവയും ശുചീകരണത്തിനായി തുറക്കാം. ശനിയാഴ്ച രാവിലെ 10 മുതൽ 12 വരെ സ്റ്റേഷനറി കടകൾ, ജ്യൂസ് കടകൾ, കൂൾ ബാറുകൾ എന്നിവയും ഉച്ച രണ്ടുമുതൽ നാലുവരെ ഡി.ടി.പി സൻെറർ, ഫോട്ടോസ്റ്റാറ്റ് കേന്ദ്രങ്ങൾ, ഹാർഡ്വെയർ കടകൾ എന്നിവയും തുറന്ന് ശുചീകരിക്കാം. ജീവനക്കാരിൽ കൂടുതൽ പേർ പാടില്ല, സത്യപ്രസ്താവന കൈവശം കരുതണം, സാധനങ്ങൾ വിൽപന നടത്താൻ പാടില്ല, സുരക്ഷിത അകലം പാലിക്കണം, മുഖാവരണം ധരിക്കണം, ഷട്ടർ പകുതിമാത്രം തുറക്കുക തുടങ്ങിയ നിബന്ധനകൾ പാലിക്കണം. വിവിധ വ്യാപാരി സംഘടന ഭാരവാഹികളായ വി.കെ. ജവാദ് അഹമ്മദ്, ടി. ഇസ്മായിൽ, എ.കെ. സക്കരിയ, സി.പി.എം. നൗഫൽ എന്നിവരാണ് ചർച്ച നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story