Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 May 2020 5:00 AM IST Updated On
date_range 8 May 2020 5:00 AM ISTലോക്ഡൗൺ മറയാക്കിയുള്ള കേന്ദ്രത്തിെൻറ വർഗീയ വേട്ടക്കെതിരെ ഒന്നിക്കണം -മുസ്ലിം കോ ഒാഡിനേഷൻ സമിതി
text_fieldsbookmark_border
ലോക്ഡൗൺ മറയാക്കിയുള്ള കേന്ദ്രത്തിൻെറ വർഗീയ വേട്ടക്കെതിരെ ഒന്നിക്കണം -മുസ്ലിം കോ ഒാഡിനേഷൻ സമിതി കോഴിക്കോട്: കോവിഡ് പ്രതിരോധത്തിനായി പ്രഖ്യാപിച്ച ലോക്ഡൗൺ സാഹചര്യത്തെ വർഗീയ വേട്ടക്കുള്ള അവസരമാക്കുന്നതിനെതിരെ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് പാണക്കാട് ഹൈദരലി തങ്ങളുടെ അധ്യക്ഷതയിൽ ചേർന്ന മുസ്ലിം കോഒാഡിനേഷൻ സമിതിയുടെ ഓൺലൈൻ യോഗം ആവശ്യപ്പെട്ടു. ജനകീയ മുന്നേറ്റത്തിന് സാധ്യതയില്ലാത്ത സമയം നോക്കി സി.എ.എ വിരുദ്ധ സമരത്തിന് നേതൃത്വം നൽകിയവരെ തിരഞ്ഞുപിടിച്ച് വേട്ടയാടുകയാണെന്ന് യോഗം കുറ്റപ്പെടുത്തി. ഡൽഹി കലാപ ഇരകളെ വേട്ടക്കാരാക്കുകയാണ് ചെയ്യുന്നത്. കലാപത്തിന് പരസ്യമായി ആഹ്വാനം ചെയ്തവർ ശിക്ഷിക്കപ്പെടാതെ പോവുകയും കലാപത്തിനിരയായവരെ യു.എ.പി.എ ചുമത്തി ജയിലിലടക്കുകയുമാണ്. സഫറുൽ ഇസ്ലാം ഖാൻ, സഫൂറ സർഗാർ, ഡോ. കഫീൽ ഖാൻ, മീരാൻ ഹൈദർ, ഗൂലിഫ് ഷാ, ഉമർ ഖാലിദ്, ശിഫാഉർറഹ്മാൻ, മൗലാന താഹിർ മദനി തുടങ്ങി ധാരാളം പേർ ഇപ്പോൾ തടവിൽ കഴിയുകയാണ്. കൊറോണക്കെതിരെയുള്ള പ്രതിരോധത്തോടൊപ്പം, വർഗീയ വൈറസിനെതിരായ പോരാട്ടം കൂടി ശക്തിപ്പെടുത്തണമെന്നും യോഗം ആഹ്വാനം െചയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story