Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഭക്ഷണമില്ല: നാട്ടിൽ...

ഭക്ഷണമില്ല: നാട്ടിൽ പോകണം; വിളയാട്ടുകണ്ടി മുക്കിൽ അന്തർസംസ്ഥാന തൊഴിലാളികൾ പ്രതിഷേധിച്ചു

text_fields
bookmark_border
പേരാമ്പ്ര: ഭക്ഷണം ലഭിക്കാത്തതിലും നാട്ടിൽ പോകണമെന്നാവശ്യപ്പെട്ടും കൂത്താളി പഞ്ചായത്തിലെ വിളയാട്ടുകണ്ടി മുക്കിൽ അന്തർ സംസ്ഥാന തൊഴിലാളികൾ പ്രതിഷേധിച്ചു. വ്യാഴാഴ്ച ഉച്ചയോടെ പഞ്ചായത്തോഫിസിലേക്ക് പരാതി പറയാനിറങ്ങിയ ഇവരെ പെരുവണ്ണാമൂഴി സി.ഐ രാജേഷിൻെറ നേതൃത്വത്തിലുള്ള സംഘമെത്തി തിരിച്ചയച്ചു. പഞ്ചായത്ത് ജനപ്രതിനിധികളും സ്ഥലത്തെത്തിയിരുന്നു. ഇവർ താമസിക്കുന്നിടത്ത് ഭക്ഷണസാധനങ്ങൾ എത്തിച്ചു നൽകുകയും ചെയ്തു. കൂത്താളി പഞ്ചായത്തിൽ 204 അന്തർസംസ്ഥാന തൊഴിലാളികളാണുള്ളത്. വിളയാട്ടുകണ്ടി മുക്കിൽ രണ്ടു സ്ഥലങ്ങളിലായി 76 പേരാണ് താമസിക്കുന്നത്. ബിഹാർ സ്വദേശികളായ 24 പേർ ഒരു വീട്ടിലായിരുന്നു താമസിച്ചത്. ഇവരാണ് പ്രതിഷേധിച്ചത്. ഇവരെ കഴിഞ്ഞദിവസം ബിഹാറിലേക്ക് അയക്കാൻ തയാറെടുത്തതായിരുന്നു. എന്നാൻ ട്രെയിൻ റദ്ദാക്കിയതോടെ യാത്ര മുടങ്ങി. തൊഴിലാളികൾക്കുള്ള ഭക്ഷണസാധനങ്ങൾ 10 ദിവസം കൂടുമ്പോഴാണ് കൊടുക്കാറ്. കഴിഞ്ഞ 28ന് സാധനങ്ങൾ എത്തിച്ചതാണെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.പി. അസ്സൻകുട്ടി പറഞ്ഞു. ഭക്ഷണമില്ലാത്തതല്ല, നാട്ടിൽ പോകാൻ കഴിയാത്തതാണ് അവരുടെ പ്രശ്നമെന്നും പ്രസിഡൻറ് കൂട്ടിച്ചേർത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story