Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 May 2020 5:00 AM IST Updated On
date_range 8 May 2020 5:00 AM ISTജൈവ കാർഷിക മുന്നേറ്റം ലക്ഷ്യമാക്കി വാട്സ്ആപ് കൂട്ടായ്മ
text_fieldsbookmark_border
മേപ്പയ്യൂർ: കോവിഡ് മഹാമാരി വ്യാപകമാവുമ്പോൾ മാതൃക പ്രവർത്തനവുമായി 'പ്രകൃതിയുടെ കൂട്ടുകാർ' വാട്സ്ആപ് കൂട്ടായ്മയുടെ പ്രവർത്തനം. സമ്പൂർണ ജൈവ കാർഷിക മുന്നേറ്റം ലക്ഷ്യംവെച്ചുകൊണ്ട് കീഴ്പ്പയ്യൂർ, വിളയാട്ടൂർ പ്രദേശത്തെ നിരവധി കർഷകർ ഒത്തുചേർന്ന് രൂപം നൽകിയതാണ് വാട്സ്ആപ് കൂട്ടായ്മ. കർഷകർക്ക് ആവശ്യമായ വിത്തുകൾ, തൈകൾ, ഇടവിള വിത്തുകൾ, ജൈവവളങ്ങൾ, മറ്റ് കൃഷിസംബന്ധമായ എല്ലാ കാര്യങ്ങളും എത്തിച്ചുകൊടുക്കുക എന്നതും കൂട്ടായ്മയുടെ ലക്ഷ്യമാണ്. ഇതിൻെറ ഭാഗമായി മഞ്ഞൾവിത്ത് വിതരണം കാർഷിക കർമസേന കോഓഡിനേറ്റർ ഇസ്മാഈൽ കമ്മന പരപ്പിൽ സമീറിന് നൽകി ഉദ്ഘാടനം ചെയ്തു. നാളികേര കർഷക സമിതി സംസ്ഥാന കമ്മിറ്റി അംഗം മുജീബ് കോമത്ത്, എ.കെ. രാജൻ, കൃഷ്ണൻ കൊഴുക്കല്ലൂർ എന്നിവർ സംബന്ധിച്ചു. മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്, കൃഷി ഓഫിസർമാർ, വിവിധ കാർഷിക കമ്മിറ്റി ഭാരവാഹികൾ എന്നിവർ കൂട്ടായ്മയുടെ രക്ഷാധികാരികളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story