Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 May 2020 5:00 AM IST Updated On
date_range 8 May 2020 5:00 AM ISTമഴയിലും കാറ്റിലും വീടുകൾ തകർന്നു; കൃഷി നശിച്ചു
text_fieldsbookmark_border
നാദാപുരം: മിന്നലോട് കൂടിയുണ്ടായ കനത്ത മഴയിലും കാറ്റിലും മേഖലയിൽ കനത്ത നാശം. മരങ്ങൾ കടപുഴകി വീടുകൾ തകരുകയും കൃഷി നശിക്കുകയും വൈദ്യുതി തൂണുകൾ വീഴുകയും ചെയ്തു. ബുധനാഴ്ച രാത്രിയോടെയാണ് കനത്ത കാറ്റ് വീശിയത്. ചെറുമോത്ത് പുത്തൻ പുരയിൽ ശശിധരൻെറ വീടിന് മുകളിൽ പുളിമരം വീണ് ഒന്നാം നില പൂർണമായും തകർന്നു. മേൽക്കൂരയിലെ ഓടുകൾ കിടപ്പുമുറിയിൽ പതിച്ചു. വീട്ടുകാർ വരാന്തയിലായതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ജാതിയേരിയിൽ ജെ.പി. ഇസ്മായിൽ മൗലവിയുടെ വീടിന് മുകളിൽ തെങ്ങുവീണ് ഭാഗികമായി കേടുപറ്റി. മണങ്ങാട്ട് സഫിയയുടെ വീടിൻെറ മുകൾ ഭാഗത്തെ ഷീറ്റുകൾ കാറ്റിൽ പാറിപ്പോയി. പുതുപ്പാടി സലാമിൻെറ വീടിനും നാശമുണ്ടായി. അരിങ്ങാട്ടിൽ കണാരൻെറ വീടിന് മുകളിൽ സ്ഥാപിച്ച ടാങ്ക് തെങ്ങുവീണു തകർന്നു. ജാതിയേരി എം.എൽ.പി സ്കൂൾ പാചകപ്പുര തകർന്നു. വളയം തലപ്പൊയിൽ പുരുഷുവിൻെറ വീടിന് മുകളിൽ മരം വീണ് പിൻഭാഗത്ത് നാശമുണ്ടായി. നാദാപുരം വലിയ ജുമാമസ്ജിദിൻെറ ഓട് കാറ്റിൽ തകർന്നു. വാണിമേൽ പാലത്തിനുസമീപം വൈദ്യുതി തൂൺ തകർന്നു. വളയം ചെക്യാട് റോഡിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. പലയിടത്തും വാഴ, മരച്ചീനി ഉൾപ്പെടെ നശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story