Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമോദി സര്‍ക്കാറി​െൻറ...

മോദി സര്‍ക്കാറി​െൻറ ന്യൂനപക്ഷവേട്ട അവസാനിപ്പിക്കണം -ഐ.എന്‍.എല്‍

text_fields
bookmark_border
മോദി സര്‍ക്കാറിൻെറ ന്യൂനപക്ഷവേട്ട അവസാനിപ്പിക്കണം -ഐ.എന്‍.എല്‍ കോഴിക്കോട്: കോവിഡിൻെറ മറവില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ തുടരുന്ന ന്യൂനപക്ഷ വേട്ട അവസാനിപ്പിക്കണമെന്ന് ഐ.എന്‍.എല്‍ അഖിലേന്ത്യ പ്രസിഡൻറ് പ്രഫ. മുഹമ്മദ് സുലൈമാനും ജനറൽ സെക്രട്ടറി അഹമ്മദ് ദേവര്‍കോവിലും ആവശ്യപ്പെട്ടു. പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭത്തിലേര്‍പ്പെട്ട വിദ്യാര്‍ഥികളെയും ആക്ടിവിസ്റ്റുകളെയും തുറുങ്കിലടച്ച് പ്രതികാരം ചെയ്യാനാണ് കേന്ദ്രം ശ്രമിക്കുന്നത്. ഈ വിഷയത്തിൽ മതേതര പാര്‍ട്ടികളുടെ മൗനം അങ്ങേയറ്റം അപലപനീയമാണ്. ന്യൂനപക്ഷവേട്ടക്കെതിരെ രാജ്യത്തുടനീളം പ്രതിഷേധം ഉയരണം -പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ന്യൂനപക്ഷവേട്ടക്കെതിരെ മതേതരശക്തികളുമായി ചേര്‍ന്ന് സാധ്യമാവുന്ന മാര്‍ഗത്തില്‍ വ്യാപകമായി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂര്‍ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story