Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 May 2020 5:01 AM IST Updated On
date_range 7 May 2020 5:01 AM ISTകാറ്റിൽ വ്യാപക നാശം
text_fieldsbookmark_border
പെരിങ്ങത്തൂർ: പാനൂർ നഗരസഭയിലെ കീഴ്മാടം, അണിയാരം ഭാഗങ്ങളിൽ കാറ്റിലും മഴയിലും കനത്ത നാശനഷ്ടം. നിരവധി വീടുകൾക്കും സ്ഥാപനങ്ങൾക്കും മരങ്ങൾക്കും കേടുപാടു സംഭവിച്ചു. കീഴ്മാടത്തെ കൂലോത്ത് താഴെകുനിയിൽ അബൂബക്കറിൻെറ വീടിൻെറ മൂന്നാം നിലയിൽ സ്ഥാപിച്ച കൂറ്റൻ ഇരുമ്പുഷീറ്റ് താഴേക്ക് പതിച്ചു. വീട്ടുകാർ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറിനുമേൽ ഷീറ്റുവീണ് കാർ ഭാഗികമായി തകർന്നു. നാലുലക്ഷം രൂപയിലധികം നഷ്ടം കണക്കാക്കുന്നു. ചെറുപക്കൻ മഠത്തിൽ ജനാർദനൻെറ വീടിന് മുൻഭാഗത്തെ മേൽക്കൂര തകർന്നു. ഓടുകൾ പാറിപ്പോയി. അണിയാരം റോഡിലെ മിക്ക മരങ്ങളും നശിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story