Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബാങ്ക് ഉദ്യോഗസ്ഥരെ...

ബാങ്ക് ഉദ്യോഗസ്ഥരെ പൊലീസ് തടഞ്ഞു

text_fields
bookmark_border
മാഹി: പുന്നോലിലും തലശ്ശേരി വീനസ് കോർണറിലും ബാങ്ക് ഉദ്യോഗസ്ഥരെ മുന്നറിയിപ്പില്ലാത പൊലീസ് തടഞ്ഞു. തലശ്ശേരി, മാഹി, വടകര ഭാഗങ്ങളിലുള്ള ബാങ്കുകളിലെ ജീവനക്കാരെയാണ് ബുധനാഴ്ച രാവിലെ ഒമ്പതിന് തടഞ്ഞത്. ഇതേത്തുടർന്ന് കനറാ ബാങ്ക്, ഫെഡറൽ ബാങ്ക് തുടങ്ങിയ ബാങ്കുകളുടെ മാഹി ശാഖകളും ഫെഡറൽ ബാങ്കിൻെറ തലശ്ശേരി ശാഖയുമുൾപ്പെടെ തുറന്നു പ്രവർത്തിച്ചില്ല. മുന്നറിയിപ്പില്ലാതെ പുന്നോലിൽ തടഞ്ഞതിനെ തുടർന്ന് വീടുകളിലേക്ക് ജീവനക്കാർ തിരിച്ചുപോയി. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിൽ, ബാങ്കുകളിലെ ജൻധൻ അക്കൗണ്ടുകളിൽ വരുന്ന 500 രൂപക്കെത്തിയ നിരവധി വനിതകൾ ഇതുകാരണം പണം ലഭിക്കാതെ തിരിച്ചു പോയി.
Show Full Article
TAGS:LOCAL NEWS 
Next Story