Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 May 2020 5:01 AM IST Updated On
date_range 7 May 2020 5:01 AM ISTഗോത്രത്തനിമയിൽ പുറത്തിറങ്ങും; 'നാങ്ങളും നങ്ങളെ പെമേം'
text_fieldsbookmark_border
.... Special .. ശ്രീകണ്ഠപുരം: ഗോത്രസ്വത്വം വിളിച്ചോതുന്ന, ഓർമയിലേക്ക് മറഞ്ഞ വാക്കുകൾ ഇവിടെ തിരികെയെത്തുന്നു. ഗോത്രഭാഷകൾ പഴമയിൽനിന്ന് കണ്ടെത്തി ശേഖരിച്ച് പുസ്തകമിറക്കാനൊരുങ്ങുകയാണ് ജില്ല കുടുംബശ്രീ മിഷൻ. പട്ടികവർഗ സുസ്ഥിര വികസന പദ്ധതിയുടെ ഭാഗമായി, ലോക്ഡൗൺ കാലത്ത് ജില്ലയിലെ പട്ടികവർഗ മേഖലയിലെ കുട്ടികളെ കേന്ദ്രീകരിച്ച് മത്സരം സംഘടിപ്പിച്ചാണ് 'നാങ്ങളും നങ്ങളെ പെമേം' (ഞങ്ങളും ഞങ്ങളുടെ ഭാഷയും) എന്ന പേരിൽ ഭാഷാനിഘണ്ടു തയാറാക്കുന്നത്. വിവിധ പട്ടികവർഗ വിഭാഗങ്ങളുടെ തനത് ഭാഷകൾ ഇതിലുണ്ടാവും. നിലവിൽ ഉപയോഗത്തിലില്ലാത്ത പഴയ ഗോത്രഭാഷകളും പ്രയോഗങ്ങളും കണ്ടെത്താൻ 18 വയസ്സിനുതാഴെയുള്ള കുട്ടികൾക്കാണ് കുടുംബശ്രീ മിഷൻ മത്സരം സംഘടിപ്പിക്കുന്നത്. മൺമറഞ്ഞുപോകുന്ന തനത് ഭാഷകളുടെ അവബോധം പുതുതലമുറയിലെ കുട്ടികൾക്കിടയിൽ വളർത്തുകയാണ് ഇതുവഴി ഉദ്ദേശിക്കുന്നതെന്ന് കുടുംബശ്രീ ജില്ല ആനിമേറ്റർ കോഒാഡിനേറ്റർ ജോബി രാഘവൻ 'മാധ്യമ'ത്തോട് പറഞ്ഞു. മത്സരത്തിൽ പങ്കെടുക്കാൻ അതത് മേഖലയിലെ ആനിമേറ്റർമാരെ ബന്ധപ്പെട്ട് ബുധനാഴ്ച പേര് രജിസ്റ്റർ ചെയ്യണം. എട്ടിന് രാവിലെ 10 മുതൽ മത്സരം ആരംഭിക്കും. 12ന് വൈകീട്ട് അഞ്ചിനകം ശേഖരിച്ച ഭാഷാ കുറിപ്പുകൾ 9496833767, 9605174506 എന്നീ നമ്പറുകളിൽ അയക്കണം. സംസ്ഥാനത്തുതന്നെ ആദ്യമായാണ് ഇത്തരത്തിൽ മത്സരം നടത്തി ഗോത്രഭാഷകൾ ശേഖരിച്ച് പുസ്തകമിറക്കുന്നത്. ...പി. മനൂപ് ഫോട്ടോ: SKPM Poster ഗോത്രഭാഷ കണ്ടെത്തുന്നതിനായുള്ള മത്സരത്തിനായി കുടുംബശ്രീ മിഷൻ പുറത്തിറക്കിയ പോസ്റ്റർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story