Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightചൊക്ലിയിൽ കൂടുതൽ...

ചൊക്ലിയിൽ കൂടുതൽ ഇളവുകൾ

text_fields
bookmark_border
ചൊക്ലി: ഗ്രാമപഞ്ചായത്തിലെ ചൊക്ലി ടൗണിലും മറ്റും ഇളവുകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് അടിയന്തര യോഗം ചേർന്നു. ഹോട്സ്പോട്ടിൽ നിന്ന് ചൊക്ലിയെ ഒഴിവാക്കിയ സാഹചര്യത്തിലാണ് ഇളവനുവദിക്കാൻ ആലോചന ഉണ്ടായത്. നിലവിൽ തുറന്ന് പ്രവർത്തിക്കുന്ന പലവ്യഞ്ജനം, പഴം, പച്ചക്കറി, ബേക്കറി എന്നീ കടകൾ വൈകീട്ട് നാലു വരെ തുറക്കാം. മറ്റ് കടകൾ തുറക്കുന്നത് കലക്ടറുടെ നിർദേശം ലഭിച്ച ശേഷം തീരുമാനിക്കും. അടച്ചിട്ട കടകൾ ഈ മാസം 7 ,8,9 തീയതികളിലായി ശുചീകരിക്കാനുള്ള അനുവാദം നൽകാനും ധാരണയായി. ഗ്രാമപഞ്ചായത്തിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻറ് വി.കെ.രാകേഷ് അധ്യക്ഷത വഹിച്ചു. എസ്.ഐ. സുഭാഷ്, മെഡിക്കൽ ഓഫിസർ ഡോ.അമൃതകലാ, ജെ.പി.എച്ച്.എൻ. ദീപ ലേഖ, വില്ലേജ് ഓഫിസർ കെ. ഷീബ, പഞ്ചായത്ത് സെക്രട്ടറി സന്തോഷ് കുമാർ എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story