Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 May 2020 1:51 AM IST Updated On
date_range 7 May 2020 1:51 AM ISTവി.എച്ച്.എസ്.എസ് വിദ്യാർഥികൾക്കായി 'ഇ-ക്ലാസ്' മുറി
text_fieldsbookmark_border
പുതിയതെരു: പഠന ദിവസങ്ങൾ കുറയുന്ന സാധ്യത മുന്നിൽ കണ്ട് വൊക്കേഷനൽ ഹയർ സെക്കൻഡറി രണ്ടാം വർഷ വിദ്യാർഥികൾക്ക് വാട്സ്ആപ് വഴി അധ്യയനത്തിന് 'ഇ-ക്ലാസ് മുറി' ഒരുക്കുകയാണ് ഒരു കൂട്ടം അധ്യാപകർ. സംസ്ഥാന തലത്തിലാണ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകർ ചേർന്ന് ഇ-ക്ലാസ് മുറിക്ക് രൂപം നൽകിയത്. ഓരോ ക്ലാസിനും വിഷയാടിസ്ഥാനത്തിൽ വാട്സ്ആപ് ഗ്രൂപ് ഉണ്ടാക്കി പഠന വിഭവങ്ങൾ നൽകും. സംവിധാനത്തിൻെറ ഭാഗമായി മുഴുവൻ അധ്യാപകരും റിസോഴ്സ് ഗ്രൂപ്പിൽ അംഗമാകും. വിഷയാടിസ്ഥാനത്തിൽ സംസ്ഥാന തലത്തിലുള്ള ഒരു സബ്ജക്ട് ക്ലസ്റ്റർ ഇതിലൂടെ സാധ്യമാകുമെന്ന് വാട്സ്ആപ് കൂട്ടായ്മയുടെ സ്ഥാപകരായ കണ്ണൂർ കല്യാശ്ശേരി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനായ ടി.പി. റഹീമും പാലക്കാട് പരുത്തിപ്പാറ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനായ പി.എസ്. അസ്ലമും പറയുന്നത്. മേയ് 11ന് ക്ലാസ് മുറിയിലൂടെ എല്ലാ സ്കൂളുകളിലും പഠനം ആരംഭിക്കാനുള്ള തയാറെടുപ്പിലാണ് ഈ വാട്സ്ആപ് കൂട്ടായ്മ. 30,000 വിദ്യാർഥകളെയും 5000ത്തോളം അധ്യാപകരെയും ബന്ധിപ്പിച്ചാണ് പദ്ധതി. പടം: puth class muri ലോഗോ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story