Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightലോക്​ഡൗൺ നിയന്ത്രണം;...

ലോക്​ഡൗൺ നിയന്ത്രണം; എം.എൽ.എമാർ പൊലീസുമായി ചർച്ച നടത്തി

text_fields
bookmark_border
കണ്ണൂർ: കെ.സുധാകരൻ എം.പിയുടെ നേതൃത്വത്തിൽ എം.എൽ.എമാരായ കെ.സി.ജോസഫ്, സണ്ണി ജോസഫ്, ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി എന്നിവർ ഉൾപ്പെട്ട കോൺഗ്രസ് പ്രതിനിധി സംഘം ജില്ല കലക്ടർ ടി.വി. സുഭാഷ്, ഐ.ജി അശോക് യാദവ്, എസ്.പി യതീഷ് ചന്ദ്ര എന്നിവരുമായി ചർച്ച നടത്തി. കോവിഡ് നിയന്ത്രണ ഭാഗമായുള്ള ജനദ്രോഹ നടപടികളിൽനിന്നും അധികൃതർ പിന്മാറണമെന്നും ജനങ്ങളെ വിശ്വാസത്തിലെടുത്തുള്ള പ്രായോഗികമായ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട്, ജില്ലയിൽ ജനങ്ങൾ അനുഭവിക്കുന്ന പ്രയാസങ്ങൾ ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപെടുത്താനായിരുന്നു ചർച്ച. ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കാൻ പ്രായോഗിക നടപടിയുണ്ടാകണം. കർണാടകത്തിൽനിന്ന് മലയാളികൾ വരുന്നതിന് സൗകര്യപ്രദമായ രൂപത്തിൽ, കൂട്ടുപുഴ പാലത്തിൽ താൽക്കാലികമായി ഒരുഭാഗത്ത് യാത്ര സാധ്യമാക്കാൻ സംസ്ഥാന സർക്കാർ, കർണാടക സർക്കാറിനോട് ആവശ്യപ്പെടണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ അറിയിക്കാതെ റോഡുകള്‍ അടച്ചത് ശരിയല്ലെന്നും കെ. സുധാകരന്‍ ഉദ്യോഗസ്ഥരോട് പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story