Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 May 2020 1:51 AM IST Updated On
date_range 7 May 2020 1:51 AM ISTഇരിട്ടിയിൽ തീവ്ര മേഖലകൾ പുതുക്കി
text_fieldsbookmark_border
ഇരിട്ടി: പൊലീസ് സബ് ഡിവിഷനുകീഴിലെ കണ്ടെയ്‌ൻമൻെറ് സോണുകൾ പുതുക്കി നിശ്ചയിച്ചു. കൂടാളി മുതൽ ഉളിയിൽ വരെ ഒരു മേഖലയും പുന്നാട് - ഇരിട്ടി - മാടത്തിൽ - കോളിക്കടവ്, തന്തോട് - ഇരിക്കൂർ - പെരുവളത്തുപറമ്പ്, കാക്കയങ്ങാട് - ഉരുവച്ചാൽ, ആറളം - പേരാവൂർ - കണിച്ചാർ, ഉളിക്കൽ - തോണിക്കടവ് എന്നിങ്ങനെയാണ് നിലവിൽ മേഖലകൾ. ഇരിട്ടി ഉൾപ്പെടെ കണ്ടെയ്‌മൻെറ് സോണുകൾ പിൻവലിക്കാൻ ചൊവ്വാഴ്ച രാത്രിയോടെ ആലോചന നടന്നെങ്കിലും ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഇടപെട്ട് തീരുമാനം മരവിപ്പിച്ചു. ഒന്നും രണ്ടും സമ്പർക്കപ്പട്ടികയിൽപെട്ട അഞ്ഞൂറോളം പേർ ഇരിട്ടി പൊലീസ് സബ് ഡിവിഷൻ പരിധിയിൽ ഉണ്ടായിരുന്നു. നൂറുപേരുടെ നിരീക്ഷണ കാലാവധി പൂർണമായും കഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story