Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 May 2020 1:51 AM IST Updated On
date_range 7 May 2020 1:51 AM ISTമെഴുകുതിരി തെളിച്ച് പ്രവാസികൾക്ക് ഐക്യദാര്‍ഢ്യം
text_fieldsbookmark_border
കണ്ണൂർ: ജില്ലയിലെ രണ്ടായിരത്തിലധികം ബൂത്ത് കേന്ദ്രങ്ങളിലും പ്രാദേശിക ജങ്ഷനിലും ബൂത്ത് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രവാസികൾക്ക് െഎക്യദാർഡ്യം പ്രകടിപ്പിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മെഴുകുതിരി തെളിച്ചു. തകർന്ന പ്രവാസികളുടെ വിമാനയാത്രാ ചെലവ് സർക്കാറുകൾ വഹിക്കണമെന്ന് കണ്ണൂരിൽ സ്റ്റേഡിയം കോർണറിൽ ഐക്യദാർഢ്യ മെഴുകുതിരി തെളിക്കൽ സമരത്തിന് നേതൃത്വം കൊടുത്ത് ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി പറഞ്ഞു. കല്യാശ്ശേരി: കണ്ണപുരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മെഴുകുതിരി തെളിച്ചു. തിരി തെളിക്കൽ കല്യാശ്ശേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ്കാപ്പാടൻ ശശിധരൻ ഉദ്ഘാടനം ചെയ്തു. രാജേഷ് പാലങ്ങാട്ട്, എം.നാരായണൻ, ഷാജി കാവുങ്കൽ,പി.വി. സരോജിനി എന്നിവർ നേതൃത്വം നൽകി. മണ്ഡലത്തിലെ വിവിധ ബൂത്ത് കമ്മിറ്റികളും ദീപം തെളിച്ചു. കല്യാശ്ശേരി കണ്ണപുരം കോൺഗ്രസ് ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ദീപം തെളിക്കൽ സി.ടി. അമീർ അലി ഉദ്ഘാടനം ചെയ്തു. കല്യാശ്ശേരി മണ്ഡലത്തിലെ വിവിധ ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തിലും പരിപാടി നടന്നു. പാപ്പിനിശ്ശേരി മണ്ഡലത്തിലെ പ്രവാസികൾക്കുള്ള ഐക്യദാർഢ്യ ദീപം തെളിക്കൽ വിളക്കണ്ടത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് എം.സി. ദിനേശൻ ഉദ്ഘാടനം ചെയ്തു. മണ്ഡലത്തിലെ മറ്റു ബൂത്ത് കമ്മിറ്റികളും ദീപം തെളിച്ചു. ppn kannapuram കണ്ണപുരം _ കണ്ണപുരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഐക്യദാർഢ്യ ദീപംതെളിക്കൽ ppn kalliasseri കല്യാശ്ശേരി കണ്ണപുരത്ത് നടന്ന ഐക്യദാർഢ്യ ദീപം തെളിക്കൽ ppn pappinisseri പാപ്പിനിശ്ശേരി വിളക്കണ്ടം ബൂത്ത് കമ്മിറ്റിയുടെ ദീപം തെളിക്കൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story