Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 May 2020 1:51 AM IST Updated On
date_range 7 May 2020 1:51 AM ISTവേനൽമഴ, ചുഴലി: കൊയിലാണ്ടി താലൂക്കിൽ 28 വീടുകൾ ഭാഗികമായി തകർന്നു
text_fieldsbookmark_border
കൊയിലാണ്ടി: വേനൽമഴയോടൊപ്പം വന്ന കനത്ത കാറ്റ് നാശം വിതച്ചു. ചിലയിടങ്ങളിൽ ചുഴലിക്കാറ്റുമുണ്ടായി. താലൂക്കിൽ 28 വീടുകൾക്ക് നാശം സംഭവിച്ചു. മൂടാടി നാല്, വിയ്യൂർ ആറ്, പന്തലായനി മൂന്ന്, ചെങ്ങോട്ടുകാവ് എട്ട്, ചേമഞ്ചേരി മൂന്ന്, തിക്കോടി നാല് എന്നിങ്ങനെയാണ് തകർന്ന വീടുകളുടെ കണക്ക്. വീടുകൾക്കു മാത്രം 18 ലക്ഷത്തിൻെറ നഷ്ടമാണ് ഉണ്ടായത്. വൈദ്യുതി ബോർഡിനും കനത്ത നഷ്ടം സംഭവിച്ചു. വൈദ്യുതി ലൈനുകളും പോസ്റ്റുകളും വ്യാപകമായി തകർന്നു. കാർഷിക വിളകൾക്കും വൻ നാശമുണ്ടായി. ഫലവൃക്ഷങ്ങൾ കടപുഴകി വീണു. കൊയിലാണ്ടി ഹാർബറിൽ അനുഭവപ്പെട്ട ചുഴലിക്കാറ്റ് 15 ലക്ഷത്തിൻെറ നാശം വരുത്തി. ഹാർബറിൽ നിർത്തിയിട്ട ചില തോണികൾ കാറ്റിൽ മറിഞ്ഞു. തീരത്ത് കയറ്റിയിട്ട തോണികൾ കാറ്റിൽ മീറ്ററുകളോളം നീങ്ങിപ്പോയി. വഞ്ചികളുടെ പന്തൽ തകർന്നു. ഹാർബറിൽ നങ്കൂരമിട്ട യാനങ്ങൾ കാറ്റിൽ പരസ്പരം കൂട്ടിമുട്ടി. വൻ നഷ്ടം സംഭവിച്ചാലും നാമമാത്ര നഷ് ടപരിഹാരം മാത്രമാണ് ലഭിക്കുകയെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. കഴിഞ്ഞവർഷത്തെ നഷ്ടപരിഹാരം മിക്കവർക്കും ലഭിച്ചിട്ടുമില്ല. കാർഷിക മേഖലയിലെ നഷ്ടം കണക്കാക്കിയിട്ടില്ല. വൈദ്യുതി ലൈനുകൾക്കു വന്ന നാശം കാരണം മുടങ്ങിയ വൈദ്യുതി പലയിടങ്ങളിലും പുനഃസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. സഹായഹസ്തം വായ്പ പദ്ധതി വിതരണം തുടങ്ങി ബാലുശ്ശേരി: കുടുംബശ്രീ അയൽക്കൂട്ടങ്ങൾ മുഖേനയുള്ള സഹായഹസ്തം വായ്പ പദ്ധതി പ്രകാരമുള്ള വായ്പ വിതരണം ബാലുശ്ശേരി റീജനൽ ബാങ്കിൽ ആരംഭിച്ചു. നന്മ കുടുംബശ്രീക്ക് ആദ്യ വായ്പ നൽകി ബാങ്ക് പ്രസിഡൻറ് സി.കെ. രാഘവൻ ഉദ്ഘാടനം ചെയ്തു. വി.എം. പത്മനാഭൻ, ബാലൻ കലിയങ്ങലം, വേലായുധൻ അഞ്ജലി, സന്തോഷ് കുറുമ്പൊയിൽ, സി.ഡി.എസ് ചെയർപേഴ്സൻ ഉഷ എന്നിവർ സംബന്ധിച്ചു. 65 ലക്ഷം രൂപ 75 കുടുംബശ്രീകൾക്ക് ഈ പദ്ധതി പ്രകാരം ബാലുശ്ശേരിയിൽ വിതരണം ചെയ്യുമെന്ന് പ്രസിഡൻറ് അറിയിച്ചു. Photo: wed balusseri 25 കുടുംബശ്രീ അയൽക്കൂട്ടങ്ങൾ മുഖേനയുള്ള സഹായഹസ്തം വായ്പ പദ്ധതി പ്രകാരം ബാലുശ്ശേരി റീജനൽ കോഓപറേറ്റിവ് ബാങ്ക് നേതൃത്വത്തിൽ നടന്ന വായ്പ വിതരണം പ്രസിഡൻറ് സി.കെ. രാഘവൻ നിർവഹിക്കുന്നു തരിശുഭൂമിയിൽ കൃഷിയിറക്കി യൂത്ത് കോൺഗ്രസ് പേരാമ്പ്ര: അരിക്കുളം മണ്ഡലത്തിൻെറ വിവിധ ഭാഗങ്ങളിൽ ഒരേക്കറോളം സ്ഥലത്ത് മഞ്ഞൾകൃഷി ഇറക്കി യൂത്ത് കോൺഗ്രസ് പ്രവർത്തകർ. ഏക്കാട്ടൂർ, ഊട്ടേരി ഊരള്ളൂർ, അരിക്കുളം, മാവട്ട് എന്നിവിടങ്ങളിലാണ് കൃഷി ആരംഭിച്ചത്. മണ്ഡലംതല ഉദ്ഘാടനം ഏക്കാട്ടൂരിൽ മേപ്പയൂർ ബ്ലോക്ക് ജനറൽ സെക്രട്ടറി അഷ്‌റഫ് മാസ്റ്റർ നിർവഹിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ഹാഷിം കാവിൽ, പേരാമ്പ്ര നിയോജകമണ്ഡലം സെക്രട്ടറിമാരായ ലതേഷ് പുതിയേടത്ത്, അനസ് കാരയാട്, മുൻ മണ്ഡലം പ്രസിഡൻറ് ഷാജഹാൻ, സി.എം. രാജൻ എന്നിവർ പങ്കെടുത്തു. വരുംദിവസങ്ങളിൽ തരിശുഭൂമികൾ കണ്ടെത്തി ഇഞ്ചി, കപ്പ, ചേമ്പ്, ചേന, വാഴ തുടങ്ങിയ കൃഷികളും വ്യാപകമാക്കാനാണ് യൂത്ത് കോൺഗ്രസിൻെറ തീരുമാനം. വയോജനങ്ങൾക്ക് സൗജന്യമായി മുഖാവരണം തയ്ച്ച് ചന്ദ്രൻ നന്മണ്ട: കോവിഡ് കാലത്തും തയ്യൽക്കാരനായ ചന്ദ്രൻ വീട്ടിൽ വെറുതെയിരിക്കുന്നില്ല. വയോജനങ്ങൾക്ക് സൗജന്യമായി മുഖാവരണം തയ്ച്ച് വിതരണം ചെയ്യുകയാണ് നന്മണ്ട പഞ്ചായത്ത് സീനിയർ സിറ്റിസൺ സെക്രട്ടറി കൂടിയായ ബാലബോധിനിയിലെ എളമ്പിലാട്ട് ചന്ദ്രൻ. 65 വയസ്സ് മുതലുള്ളവർക്കാണ് തൻെറ സ്വന്തം ചെലവിൽ കൊറോണയുടെ ചങ്ങല പൊട്ടിക്കാൻ മുഖാവരണം തയ്ക്കുന്നത്. നന്മണ്ട 13ലെ എ ടു സെഡ് കടയിൽ തൊഴിൽ ചെയ്തുവരികയായിരുന്ന ചന്ദ്രൻ കട തുറക്കാനാവാത്തതിനാൽ വീട്ടിലാണെങ്കിലും മുഖാവരണം തയ്ക്കുന്ന ജോലിക്കാണ് ഇപ്പോൾ പ്രാമുഖ്യം. ഒരു മീറ്റർ തുണികൊണ്ട് ഏകദേശം 15 മുഖാവരണംവരെ തയ്ക്കുന്നതായി ചന്ദ്രൻ പറഞ്ഞു. ലോക്ഡൗൺ അവസാനിച്ചാലും മുഖാവരണം കൂടിയേ കഴിയുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പടം: wed nanmanda 25 വീട്ടിൽവെച്ച് മുഖാവരണം തയ്ക്കുന്ന എളമ്പിലാട്ട് ചന്ദ്രൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story