Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightജില്ല കലക്ടറുടെ നടപടി...

ജില്ല കലക്ടറുടെ നടപടി പരിഹാസ്യം

text_fields
bookmark_border
കോഴിക്കോട്: അന്യ ദേശ തൊഴിലാളികളുടെ മടക്ക യാത്ര ടിക്കറ്റ് ചാർജ് കോൺഗ്രസിന് തന്നെ തിരിച്ചു നൽകിയ ജില്ല കലക്ടറുടെ നടപടി പരിഹാസ്യവും അപലപനീയവുമാണെന്ന് യു.ഡി.എഫ് ജില്ല കൺവീനർ എം.എ. റസാഖ് മാസ്റ്റർ ആരോപിച്ചു. തികച്ചും സുതാര്യവും നിയമപരവുമായ മാർഗത്തിലാണ് അവർ തുകക്കുള്ള ചെക്ക് ജില് കലക്ടറെ ഏൽപിച്ചത്. മടക്കയാത്രക്കാരുടെ അനുകമ്പ നേടുന്നതിന് വേണ്ടിയാണ് കോൺഗ്രസ് ഇത് ചെയ്തിരുന്നതെങ്കിൽ പണം തൊഴിലാളികൾക്ക് നേരിട്ട് കൊടുക്കുകയായിരുന്നു ചെയ്യുക. എന്നാൽ വ്യവസ്ഥാപിത മാർഗത്തിൽ ജില്ല ഭരണകൂടത്തെ ചെക്ക് ഏൽപിക്കുകയാണ് ചെയ്തത്. ചെക്ക് ആദ്യം സ്വീകരിച്ച ജില്ല കലക്ടർ പിന്നീട് ആരുടെയോ മാനം കാക്കാൻ സമ്മർദത്തിന് വഴങ്ങി തിരിച്ചുകൊടുക്കുകയായിരുന്നു ചെയ്തത്. സർക്കാറിന് സംഭാവനയായി നൽകിയ ഈ തുക എന്ത് അടിസ്ഥാനത്തിലാണ് തിരിച്ചു നൽകിയതെന്ന് വ്യക്തമല്ല. ഈ തുക തിരിച്ചു നൽകുന്നതിന് മുമ്പ് ടിക്കറ്റ് ചെലവ് വഹിക്കാനുള്ള ധാർമിക മര്യാദയെങ്കിലും ബന്ധപ്പെട്ടവർ കാണിക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story