Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightജില്ലയിൽ...

ജില്ലയിൽ ആദ്യദിനമെത്തുന്നത്​ 70 പ്രവാസികൾ; ക്വാറൻറീൻ മൂന്നിടത്ത്​

text_fields
bookmark_border
കോഴിക്കോട്: ഗൾഫിൽനിന്ന് ആദ്യദിനം ജില്ലയിൽ മടങ്ങിയെത്തുന്നത് 70 പ്രവാസികൾ. വ്യാഴാഴ്ച ദുബൈയിൽനിന്ന് എയർഇന്ത്യ വിമാനത്തിൽ കരിപ്പൂരിലെത്തുന്ന കോഴിക്കോട്ടുകാരെ സ്വീകരിക്കാൻ ജില്ല ഒരുങ്ങി. രാത്രി ഏഴുമണിയോടെയാണ് പ്രവാസികൾ എത്തുന്നത്. വിമാനത്താവളത്തിലെ പരിശോധനകൾക്കുശേഷം രാമനാട്ടുകരയിൽ ഇവരെ ക്വാറൻറീനിൽ പാർപ്പിക്കാനാണ് തീരുമാനം. സീപാലസ് ഹോട്ടൽ, ചാലിയാർ ടൂറിസ്റ്റ്ഹോം, ലക്ഷദ്വീപ് ഹൗസ് എന്നിവിടങ്ങളിലാണ് ഇവരെ പാർപ്പിക്കുക. റിയാദിൽനിന്നുള്ള വിമാനം വ്യാഴാഴ്ചയുണ്ടാകില്ല. ആദ്യഘട്ടത്തിൽ 567 ക്വാറൻറീൻ കേന്ദ്രങ്ങൾ ഒരുക്കും. കമ്യൂണിറ്റി കിച്ചണിലൂടെ ഭക്ഷണം എത്തിക്കുമെന്നും തദ്ദേശതലത്തിൽ മേൽനോട്ട സമിതികൾ ഉണ്ടാവുമെന്നും ജില്ല കലക്ടർ എസ്. സാംബശിവ പറഞ്ഞു. കുടുംബശ്രീ യൂനിറ്റുകൾക്കായിരിക്കും ഇതിൻെറ ചുമതല. പണം നൽകുന്നവർക്ക് ഹോട്ടലുകളിൽ എ.സി റൂമുകളിൽ കഴിയാം. പ്രവാസികൾ കൂടുതലായി എത്തുന്ന ജില്ലയെന്ന നിലയിലുള്ള ക്രമീകരണങ്ങളാണ് കോഴിക്കോട്ടുള്ളത്. നഗരത്തിലും ഗ്രാമീണ മേഖലകളിലുമായി ക്വാറൻറീൻ കേന്ദ്രങ്ങൾ സജ്ജമാണ്. ഇഖ്റ, മലബാർ എന്നീ സ്വകാര്യ ആശുപത്രികളും പദ്ധതിയുമായി സഹകരിക്കും. ഹോട്ടലുകൾ, റിസോർട്ടുകൾ, കോൺവൻെറുകൾ, ഗസ്റ്റ്ഹൗസുകൾ, മതസ്ഥാപനങ്ങളുടെയും പരിശീലന കേന്ദ്രങ്ങളുടെയും താമസസ്ഥലങ്ങൾ, സ്കൂളുകൾ, കോളജുകൾ, ഓഡിറ്റോറിയങ്ങൾ, ഹാളുകൾ, ഒഴിഞ്ഞുകിടക്കുന്ന വീടുകൾ എന്നിവയെല്ലാം നിരീക്ഷണ കേന്ദ്രമാക്കാനാണ് ആലോചിക്കുന്നത്. പരിശോധനയിൽ രോഗലക്ഷണമുള്ളവരെ ആശുപത്രിയിലെത്തിക്കും. 'കുട്ടികളുടെ റമദാന്‍' പരിപാടിയുമായി മലര്‍വാടി ബാലസംഘം കോഴിക്കോട്: പുണ്യ റമദാനിൽ കുരുന്നുകൾക്ക് അറിവിൻെറ രസകരമായ വാതായനങ്ങൾ തുറന്ന് മലർവാടിയുടെ പുതുമയാർന്ന മത്സര പരിപാടികൾ. കുടുംബത്തോടൊപ്പം കുട്ടികളുടെ റമദാൻ കൂടുതൽ ഫലപ്രദമാക്കാൻ വിവിധ ഓൺലൈൻ മത്സരങ്ങളാണ് മലർവാടി ബാലസംഘം ഇത്തവണ ഒരുക്കിയത്. പത്തു ടാസ്‌ക്കുകളും ഒരു സ്കോർബോർഡും ഉൾക്കൊള്ളുന്നതാണ് മത്സര ഇനങ്ങൾ. ടാസ്കുകൾ ഫലപ്രദമായി ഉപയോഗപ്പെടുത്തിയാൽ കുട്ടികളിൽ മികച്ച വ്യക്തിത്വം വളർത്തിയെടുക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. ഏപ്രിൽ മാസം മലർവാടി നടത്തിയ ഓൺലൈൻ ബാലോത്സവം ഏറെ ശ്രദ്ധേയവും പങ്കാളിത്തം കൊണ്ട് വൻ വിജയവുമായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story