Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 May 2020 1:51 AM IST Updated On
date_range 7 May 2020 1:51 AM ISTമഴ പെയ്താൽ താമരശ്ശേരി-വര്യട്ടാക്ക് റോഡിൽ വെള്ളക്കെട്ട്
text_fieldsbookmark_border
കരുവൻപൊയിൽ: രണ്ടു വർഷമായി ഇഴഞ്ഞു നീങ്ങുന്ന വര്യട്ടാക്ക് - താമരശ്ശേരി റോഡിൻെറ പ്രവൃത്തികൾ ഇഴഞ്ഞ് നീങ്ങുന്നതിനാൽ ചെറിയ മഴക്കുപോലും റോഡിൽ ചെളിനിറത്ത് വെള്ളക്കെട്ട് രൂപപ്പെടുന്നതിനാൽ യാത്ര ദുരിതം, കരുവൻപൊയിൽ, പൊയിലങ്ങാടി, കളരാന്തിരി, കരീറ്റിപറമ്പ് ഭാഗങ്ങളിലാണ് വെള്ളക്കെട്ട് രൂപപ്പെടുന്നത്. ഇതോടെ കാൽ നടയാത്ര പോയും പ്രയാസമായിരിക്കുകയാണ്. വര്യട്ടാക്ക് മുതൽ എരഞ്ഞിേക്കാത്ത് വരെയും കാരാടി മുതൽ കളരാന്തിരി വരെയും ടാറിങ് പൂർത്തിയാക്കിയിട്ടുണ്ട്. റോഡിൻെറ പല ഭാഗത്തും ഓവ്ചാൽ നിർമിക്കാത്തതാണ് വെള്ളക്കെട്ടിന് കാരണമാകുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. റോഡിൻെറ പ്രവൃത്തികൾ ഉടൻ പുനരാരംഭിക്കണമെന്ന് കരുവൻപൊയിൽ കോൺഗ്രസ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻറ് ടി.കെ.പി. അബൂബക്കർ ഉദ്ഘാടനം ചെയ്തു. ഓൺലൈൻ യോഗത്തിൽ എ.കെ. അബുലൈസ് അധ്യക്ഷതവഹിച്ചു. റോഡ് പണി ഉടൻ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് റോഡ് വിഭാഗം എൻജിനീയർക്ക് നിവേദനം നൽകാൻ തീരുമാനിച്ചു. എം.സി. പ്രഭാകരൻ, എം. രവീന്ദ്രൻ, കെ.പി. അബ്ദുൽ റഷീദ്, പൊയിലിൽ തമീം, പി. റഷീദ് ,വി.ടി. ശ്രീകാന്ത് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story