Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഭക്ഷ്യക്ഷാമ സാധ്യത:...

ഭക്ഷ്യക്ഷാമ സാധ്യത: സഹകരണബാങ്കുകളും കൃഷിക്കിറങ്ങാൻ തീരുമാനം

text_fields
bookmark_border
കോഴിക്കോട്: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഭക്ഷ്യക്ഷാമസാധ്യത പരിഗണിച്ച് സഹകരണബാങ്കുകൾ സജീവമായി കൃഷിയിലേക്കിറങ്ങാൻ തീരുമാനം. കോർപറേഷൻ മേയർ തോട്ടത്തിൽ രവീന്ദ്രൻ വിളിച്ചുചേർത്ത സഹകരണബാങ്ക് ഭാരവാഹികളുടെ യോഗത്തിലാണ് തീരുമാനം. കോവിഡ് പശ്ചാത്തലത്തിൽ സഹകരണ ബാങ്കുകൾ കർഷകർക്ക് പലിശരഹിതവായ്പ നൽകണമെന്ന് യോഗം നിർദേശിച്ചു. യഥാർഥ കർഷകർക്ക് ഇത്തരത്തിലുള്ള ആനുകൂല്യങ്ങൾ കിട്ടുന്നു എന്ന് ഉറപ്പുവരുത്തണം. എല്ലാ സഹകരണ ബാങ്കുകളും ഏറ്റവും കുറഞ്ഞത് രണ്ട് ഹെക്ടർ ഭൂമിയെങ്കിലും അധികമായി കണ്ടെത്തി കൃഷി ചെയ്യേണ്ടതാണ്. ഏതെങ്കിലും സർക്കാർ ഭൂമി, പൊതുമേഖല ഭൂമി തുടങ്ങിയവ കൃഷിക്ക് അനുയോജ്യമായി ബാങ്കുകൾ കണ്ടെത്തിയാൽ അത് നഗരസഭയെയും ബന്ധപ്പെട്ട അധികാരികളെയും അറിയിക്കേണ്ടതാണ്. കൃഷിക്കുള്ള അനുമതി ലഭ്യമാക്കാൻ നഗരസഭ നടപടി സ്വീകരിക്കും. നദിക്കരയിൽ കൃഷിചെയ്യുന്നതിന് വിശദവിവരങ്ങൾ അടങ്ങിയ അപേക്ഷ നഗരസഭ സെക്രട്ടറിക്ക് സമർപ്പിക്കണമെന്നും യോഗം തീരുമാനിച്ചു. സഹകരണബാങ്കുകൾ നേരിട്ട് കൃഷി നടത്തുന്നതിനും ജനങ്ങൾക്ക് കാർഷികവായ്പ നൽകാൻ നടപടികൾ ഉണ്ടാവണമെന്നും മേയർ തോട്ടത്തിൽ രവീന്ദ്രൻ പറഞ്ഞു. നഗരസഭ ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കർഷക കൂട്ടായ്മകളുടെയും കർഷകരുടെയും റസിഡൻഷ്യൽ അസോസിയേഷനുകളുടെയും യോഗം വിളിച്ചുചേർത്ത് മിഷൻ സമൃദ്ധി എന്ന പേരിൽ പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചിരുന്നു. സഹകരണബാങ്കുകളുടെ കൃഷി പദ്ധതികൾ -പുതിയങ്ങാടി സർവിസ് സഹകരണ ബാങ്ക്- മരച്ചീനി, വാഴകൃഷി കാലിക്കറ്റ് നോർത് സർവിസ് സഹകരണബാങ്ക്: ഒരക്കേർ സ്ഥലത്ത് കൃഷി. 500 ഗ്രോബാഗുകൾ സബ്സിഡി നിരക്കിൽ നൽകി. -ഫറോഖ് സർവിസ് സഹകരണബാങ്ക്: മുനിസിപ്പാലിറ്റി പരിധിയിൽ സ്ഥലമെടുത്ത് കൃഷി തുടങ്ങി. സ്റ്റീൽ കോംപ്ലക്സിന് സമീപം സ്ഥലമെടുത്ത് മരച്ചീനി കൃഷി പദ്ധതിക്ക് നടപടി തുടങ്ങി. -വേങ്ങേരി സർവിസ് സഹകരണ ബാങ്ക്: തടമ്പാട്ടുതാഴത്ത് മുന്നര ഏക്കർ സ്ഥലത്ത് പച്ചക്കറി കൃഷി തുടങ്ങി. മൂന്നര ഏക്കറിൽ കൂടി കൃഷി തുടങ്ങാൻ പദ്ധതി. -പന്നിയങ്കര സർവിസ് സഹകരണബാങ്ക്: തിരുവണ്ണൂർ കോട്ടൺ മിൽ സ്ഥലത്ത് വാഴകൃഷി. പുഴയുടെ പുറേമ്പാക്ക് സ്ഥലങ്ങളിൽ കൃഷിക്ക് പദ്ധതി. മത്സ്യകൃഷിക്കും പദ്ധതി. -ടൗൺ സർവിസ് സഹകരണബാങ്ക്: ഭൂമി പാട്ടത്തിനെടുത്ത് കൃഷിക്ക് നടപടി തുടങ്ങി. -ബേപ്പൂർ സഹകരണബാങ്ക്: അേഞ്ചക്കറിൽ കൃഷി തുടങ്ങി. കിൻഫ്രയുടെ പത്തേക്കർ കിട്ടിയാൽ അവിടെയും കൃഷിക്ക് പദ്ധതി. ഒളവണ്ണയിൽ മലമ്പനി കൊതുകിൻെറ ലാർവ കണ്ടെത്തി; ജാഗ്രത വേണമെന്ന് ആരോഗ്യ വിഭാഗം പന്തീരാങ്കാവ്: മലമ്പനിക്ക് കാരണമാവുന്ന അനോഫിലാസ് കൊതുകിൻെറ ലാർവ ഒളവണ്ണയിൽ കണ്ടെത്തി. ആരോഗ്യ പ്രവർത്തകരുടെ പഠനത്തിലാണ് ഇരിങ്ങല്ലൂർ ഭാഗത്ത് നിന്ന് ലാർവ കണ്ടെത്തിയത്. ഒളവണ്ണ ആരോഗ്യ വിഭാഗം ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ നിഷിൽ, ജില്ല വെക്ടർ കൺട്രോൾ യൂനിറ്റ് അംഗം അബ്ദുൽ കരീം, ആശാവർക്കർമാർ എന്നിവർ ചേർന്നാണ് പഠനം നടത്തിയത്. കഴിഞ്ഞ വർഷം ഒളവണ്ണയിൽ അന്തർ സംസ്ഥാന തൊഴിലാളികളടക്കമുള്ളവർക്ക് മലമ്പനി സ്ഥിരീകരിച്ചിരുന്നു. പഞ്ചായത്തിൽ നടത്തിയ കൊതുകുകളുടെ സാന്ദ്രതാ പഠന റിപ്പോർട്ടുകളും ആശങ്ക ഉയർത്തുന്നതാണ്. ചാത്തോത്തറ, നാഗത്തുംപാടം, ഇരിങ്ങല്ലൂർ ഭാഗങ്ങളിൽ യഥാക്രമം കൂടിയ നിലയിലാണ് സാന്ദ്രത. പഞ്ചായത്തിൻെറ വിവിധ ഭാഗങ്ങളിലായി ഇത്തവണ നിരവധി മഞ്ഞപ്പിത്ത കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രോഗബാധ കൂടുതലുള്ള പാലാഴി പാറക്കൽ ഭാഗങ്ങളിൽ കുടിവെള്ളം വ്യാപകമായി മലിനീകരിക്കപ്പെട്ടിട്ടുണ്ട്. മഴയെത്തുന്നതോടെ പകർച്ച രോഗങ്ങൾക്ക് സാധ്യത വർധിക്കുമെന്നും അതുകൊണ്ട് വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കുന്ന പ്രവർത്തനങ്ങൾക്ക് പൊതുജനങ്ങൾ സഹകരിക്കണമെന്നും ആരോഗ്യ പ്രവർത്തകർ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story