Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅയ്യങ്കാളി നഗര...

അയ്യങ്കാളി നഗര തൊഴിലുറപ്പ്​ പദ്ധതി ആരംഭിക്കാൻ അനുമതി

text_fields
bookmark_border
കാസർകോട്: കണ്ടെയ്ൻമൻെറ് സോണുകളായി നിർദേശിച്ചിട്ടുള്ള നഗര പ്രദേശങ്ങളിലൊഴികെ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി ആരംഭിക്കാൻ സർക്കാർ അനുമതി നൽകി. കോവിഡിനെതിരെ മുൻകരുതലെടുത്ത് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ കീഴിൽ ഏപ്രിൽ 20 മുതൽ പ്രവൃത്തികൾ ആരംഭിക്കാൻ േകന്ദ്ര-സംസ്ഥാന സർക്കാറുകൾ അനുമതി നൽകിയിരുന്നു. അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി കൂടി ആരംഭിക്കുന്നതോടെ മഴക്കാല പൂർവ ശുചീകരണം സമയബന്ധിതമായി പൂർത്തിയാക്കാമെന്ന പ്രതീക്ഷയിലാണ് തദ്ദേശ സ്ഥാപനങ്ങൾ. 2019-20 സാമ്പത്തിക വർഷത്തെ പദ്ധതിയുടെ ലേബർ ബജറ്റിലും കർമപദ്ധതിയിലും ഉൾപ്പെട്ടതും എന്നാൽ, പൂർത്തീകരിക്കാനാവാത്തതുമായ എല്ലാ പ്രവൃത്തികളും സ്പിൽ ഒാവർ പദ്ധതികളായി ഏറ്റെടുത്ത് ആരംഭിക്കാനാണ് ഉത്തരവ്. കണ്ടെയ്ൻമൻെറ് /ഹോട്സ്പോട്ട് പ്രദേശങ്ങളുടെ പട്ടിക ദിനംപ്രതി മാറാനിടയുള്ളതിനാൽ നഗരകാര്യ ഡയറക്ടർ ജാഗ്രതയോടെ ശ്രദ്ധിച്ച് അത്തരം പ്രദേശങ്ങളിൽ പ്രവൃത്തി നിർത്തിവെക്കാൻ നിർദേശിക്കണമെന്നും ഉത്തരവിൽ പറയുന്നു. കോവിഡും ലോക്ഡൗണും കാരണം നഗരസഭകൾക്ക് വാർഷിക പദ്ധതികൾ സമർപ്പിക്കാനാവാത്തതിനാൽ സ്പിൽ ഒാവർ പദ്ധതികളായി ഏറ്റെടുത്ത് നടപ്പാക്കാൻ അനുമതി നൽകണമെന്ന് നഗരകാര്യ ഡയറക്ടർ ആവശ്യപ്പെട്ടതിനനുസരിച്ചാണ് സർക്കാർ അനുമതി നൽകിയത്. മഴക്കാല പൂർവ ശുചീകരണം, മാലിന്യ സംസ്കരണം എന്നിവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിന് അയ്യങ്കാളി പദ്ധതിയിൽ മുൻഗണന നൽകണം. പകർച്ച വ്യാധി പ്രതിരോധത്തിനും നിയന്ത്രണത്തിനുമായി നടപ്പാക്കുന്ന 'ആരോഗ്യ ജാഗ്രത' പരിപാടിക്കും മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾക്കും ജലസംരക്ഷണം, മൃഗസംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കും പദ്ധതിയുടെ 25 ശതമാനത്തിൽ അധികരിക്കാത്ത തുക വിനിയോഗിക്കുന്നതിന് അംഗീകാരം ലഭിച്ച ലേബർ ബജറ്റുകളിൽ അതിനനുസൃതമായ മാറ്റങ്ങൾ നഗരസഭകൾക്ക് വരുത്താം. -ഷമീർ ഹമീദലി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story