Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightജോലിസ്ഥലങ്ങളിൽനിന്ന്...

ജോലിസ്ഥലങ്ങളിൽനിന്ന് മാെെബൽ േഫാണുകൾ കവരുന്നയാൾ പിടിയിൽ

text_fields
bookmark_border
താമരശ്ശേരി: കോഴിക്കോട്, വയനാട്, പാലക്കാട്, ബംഗളൂരു എന്നിവിടങ്ങളിൽ നിരവധി േമാഷണങ്ങൾ നടത്തിയ കോഴിക്കോട് അത്തോളി രാരോത്ത് വീട്ടിൽ മുഹമ്മദ് സൽമാൻ (22 ) പിടിയിൽ. അടിവാരത്തുനിന്ന് ജനുവരി ഒമ്പതിന്‌ ഏഴ്് മൊബൈൽ ഫോണുകളും 4,500 രൂപയും മോഷണം പോയതിൻെറ അന്വേഷണത്തിനിടെയാണ് പ്രതിയെ ഈങ്ങാപ്പുഴയിൽ താമരശ്ശേരി െപാലീസ് പിടികൂടിയത്. 2019 ഡിസംബറിൽ താമരശ്ശേരി കോരങ്ങാടുനിന്ന് നാല് ഫോണുകളും പണവും ചുങ്കത്തുനിന്ന് 5,000 രൂപയും മൂന്ന് ഫോണുകളും സുൽത്താൻ ബത്തേരി, വൈത്തിരി എന്നിവിടങ്ങളിൽനിന്ന് നിരവധി ഫോണുകളും പ്രതി കളവ് നടത്തിയിട്ടുണ്ട്. നിർമാണം നടക്കുന്ന കെട്ടിടങ്ങൾ കേന്ദ്രീകരിച്ചുള്ള ജോലിക്കാരുടെ ഫോണുകൾ ആണ് േമാഷ്ടിക്കുക. കൂടാതെ പട്ടാമ്പി, ബംഗളൂരു എന്നിവിടങ്ങളിൽനിന്ന് സ്‌കൂട്ടറുകളും മോട്ടോർ സൈക്കിളുകളും മോഷ്ടിച്ചതായി തെളിഞ്ഞിട്ടുണ്ട്. ലോക്ഡൗൺ സമയത്തും ഏപ്രിൽ 29 ന് പുലർച്ചെ പടനിലത്ത് നിർത്തിയിട്ട ലോറിയിൽനിന്ന് 8000 രൂപയും മൊബൈൽ ഫോണും മോഷ്ടിച്ചു. മോഷണം നടത്തിയ മൊബൈൽ ഫോണുകൾ മലപ്പുറം, വയനാട്, കോഴിക്കോട് ഭാഗങ്ങളിലാണ് വിൽപന നടത്തിയത്. മോഷണം നടത്തിയ സ്കൂട്ടറും മൊബൈൽ ഫോണും 10,000 രൂപയും പ്രതിയിൽനിന്ന് കണ്ടെടുത്തു. പ്രായപൂർത്തിയാവാത്ത വിദ്യാർഥിയെ പീഡിപ്പിച്ചതിന് ആറ് മാസം മുമ്പ് അത്തോളി െപാലീസ് സ്റ്റേഷനിൽ കേസുണ്ട്. ഇൗ കേസിൽ ജാമ്യത്തിൽ ഇറങ്ങിയതാണ്. ഇൻസ്പെക്ടർ എം.പി. രാജേഷ് എസ്.ഐമാരായ സനൽ രാജ്, അനൂപ്, വി.കെ. സുരേഷ്, രാജീവ് ബാബു, എ.എസ്.ഐ ജയപ്രകാശ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story