Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 May 2020 5:00 AM IST Updated On
date_range 1 May 2020 5:00 AM ISTഅർബുദ തുടർ ചികിത്സക്ക് ജില്ലകളിൽ സൗകര്യം ഏർപ്പെടുത്തി
text_fieldsbookmark_border
തിരുവനന്തപുരം: റീജനൽ കാൻസർ സൻെററിൽ തുടർ ചികിത്സക്കായി എത്തിക്കൊണ്ടിരിക്കുന്ന രോഗികൾക്കായി സംസ്ഥാനത്തെ വിവി ധ ആശുപത്രികളിൽ സൗകര്യം ഏർപ്പെടുത്തിയതായി കലക്ടർ കെ. ഗോപാലകൃഷ്ണൻ അറിയിച്ചു. ഈ രോഗികൾക്ക് തങ്ങൾക്ക് ഏറ്റവും അടുത്തായിവരുന്ന ആശുപത്രികളിൽനിന്ന് തുടർചികിത്സാ സേവനം നേടാവുന്നതാണ്. ഇതിനായി മരുന്ന് ഉൾപ്പെടെയുള്ളവയും ഡോക്ടർമാരെയും സജ്ജരാക്കി. ചികിത്സാ സൗകര്യം ഏർപ്പെടുത്തിയ ആശുപത്രിയുടെ പട്ടിക ചുവടെ (ജില്ല, ആശുപത്രി എന്ന ക്രമത്തിൽ): തിരുവനന്തപുരം - ജനറൽ ആശുപത്രി, കൊല്ലം - ജില്ല ആശുപത്രി, പുനലൂർ താലൂക്ക് ആശുപത്രി, പത്തനംതിട്ട - ജില്ല ആശുപത്രി കോഴഞ്ചേരി, ആലപ്പുഴ - ജനറൽ ആശുപത്രി, ജില്ല ആശുപത്രി മാവേലിക്കര, കോട്ടയം - ജനറൽ ആശുപത്രി പാലാ, ജില്ല ആശുപത്രി കോട്ടയം, ഇടുക്കി - ജില്ല ആശുപത്രി തൊടുപുഴ, എറണാകുളം - ജനറൽ ആശുപത്രി എറണാകുളം, ജനറൽ ആശുപത്രി മൂവാറ്റുപുഴ, തൃശൂർ - ജനറൽ ആശുപത്രി തൃശൂർ, പാലക്കാട് - ജില്ല ആശുപത്രി പാലക്കാട്, താലൂക്ക് ആശുപത്രി ഒറ്റപ്പാലം, ഇ.സി.ഡി.സി കഞ്ചിക്കോട്, മലപ്പുറം - ജില്ല ആശുപത്രി തിരൂർ, ജില്ല ആശുപത്രി നിലമ്പൂർ, കോഴിക്കോട് - ബീച്ച് ആശുപത്രി, വയനാട് - ട്രൈബൽ ആശുപത്രി, കണ്ണൂർ - ജില്ല ആശുപത്രി കണ്ണൂർ, ജനറൽ ആശുപത്രി തലശ്ശേരി, കാസർകോട് - ജില്ല ആശുപത്രി കാഞ്ഞങ്ങാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story