Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 May 2020 5:00 AM IST Updated On
date_range 1 May 2020 5:00 AM ISTപ്രവാസികളെ സ്വീകരിക്കാൻ കൊടിയത്തൂർ പഞ്ചായത്ത് ഒരുങ്ങി
text_fieldsbookmark_border
കൊടിയത്തൂർ: പഞ്ചായത്തിലെ പ്രവാസികളെയും ഇതര സംസ്ഥാനത്തുനിന്നെത്തുന്ന നാട്ടുകാരെയും സ്വീകരിക്കാൻ കൊടിയത്തൂർ പഞ്ചായത്ത് ഒരുക്കങ്ങൾ തുടങ്ങി. താമസസൗകര്യങ്ങൾ ഒരുക്കുന്നതിനായി തെരഞ്ഞെടുത്ത സൗത്ത് കൊടിയത്തൂർ എ.യു.പി സ്കൂൾ, ജി.എം.യു.പി സ്കൂൾ കൊടിയത്തൂർ, ഹിൽടോപ് പബ്ലിക് സ്കൂൾ, ലൗ ഷോർ സ്പെഷ്യൽ സ്കൂൾ, സൻെറ് തോമസ് ഹൈസ്കൂൾ തോട്ടുമുക്കം എന്നിവിടങ്ങൾ സന്ദർശിച്ച് സൗകര്യങ്ങൾ പരിശോധിച്ചു. രണ്ടാംഘട്ടം ശുചീകരണ പ്രവർത്തനമാണ്. ശുചീകരണം അന്തർ സംസ്ഥാന തൊഴിലാളികൾ സന്നദ്ധ സേവനമായി ചെയ്യാമെന്നേറ്റിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.ടി.സി. അബ്ദുല്ല, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.പി. ചന്ദ്രൻ, ഡോക്ടർ മനു ലാൽ, പഞ്ചായത്ത് സെക്രട്ടറി സന്തോഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story