Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 May 2020 5:00 AM IST Updated On
date_range 1 May 2020 5:00 AM ISTവൈറ്റ് ഗാർഡ് അംഗങ്ങൾക്ക് സന്നദ്ധ സംഘടന കൂട്ടായ്മയുടെ സഹായം
text_fieldsbookmark_border
കോഴിക്കോട്: ക്വാറൻറീനിൽ കഴിയുന്ന മുസ്‌ലിം യൂത്ത് ലീഗ് വൈറ്റ് ഗാർഡ് വളൻറിയർമാർക്ക് സന്നദ്ധ സംഘടനകളുടെ കൂട്ടാ യ്മയുടെ സഹായ ഹസ്തം. സംഘടന നൽകുന്ന ഭക്ഷണക്കിറ്റുകൾക്കായുള്ള കൂപ്പൺ ജില്ല കലക്ടർ സാംബശിവ റാവു യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസിനെ ഏൽപിച്ചു. സന്നദ്ധ സംഘടന പ്രതിനിധികളായ ടി.പി.എം. ഹാഷിർ അലി, അക്ബർ അലിഖാൻ, വൈറ്റ് ഗാർഡ് സംസ്ഥാന ക്യാപ്റ്റൻ ഷഫീഖ് വാച്ചാൽ എന്നിവർ സംബന്ധിച്ചു. തെരുവിൽ കഴിഞ്ഞിരുന്നവരെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മെഡിക്കൽ കോളജിന് സമീപം ക്യാമ്പിലേക്ക് മാറ്റിയിരുന്നു. കലക്ടറുടെ അഭ്യർഥന പ്രകാരം സി.എച്ച് സൻെറർ ആയിരുന്നു ക്യാമ്പിൻെറ പ്രവർത്തനങ്ങൾ നടത്തിയിരുന്നത്. ക്യാമ്പിലെ ഒരു അംഗത്തിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ്, ക്യാമ്പിൽ സന്നദ്ധ പ്രവർത്തനത്തിൽ ഉണ്ടായിരുന്ന വൈറ്റ് ഗാർഡ് അംഗങ്ങൾ ക്വാറൻറീനിൽ പ്രവേശിച്ചത്. kc youthleague white guard ക്വാറൻറീനിൽ കഴിയുന്ന മുസ്‌ലിം യൂത്ത് ലീഗ് വൈറ്റ് ഗാർഡ് അംഗങ്ങൾക്ക് സന്നദ്ധ സംഘടന കൂട്ടായ്മ നൽകുന്ന ഭക്ഷണക്കിറ്റുകൾക്കായുള്ള കൂപ്പൺ ജില്ല കലക്ടർ സാംബശിവ റാവു, യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസിനെ ഏൽപിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story