Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 April 2020 5:00 AM IST Updated On
date_range 30 April 2020 5:00 AM ISTലോക്ഡൗൺ: വലിയങ്ങാടിയിലേക്കു വരുന്ന വാഹനങ്ങള്‍ പരിശോധിക്കാൻ പ്രത്യേക സ്‌ക്വാഡുകള്‍
text_fieldsbookmark_border
കോഴിക്കോട്: കോവിഡ്-19 പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോഴിക്കോട് വലിയങ്ങാടിയില്‍ ജില്ല ഭരണകൂടം നിയന്ത് രണങ്ങള്‍ ഏര്‍പ്പെടുത്തി. ഇതരസംസ്ഥാനങ്ങളില്‍നിന്നും ജില്ലകളില്‍നിന്നും നിരവധി വാഹനങ്ങള്‍ വരുന്ന വലിയങ്ങാടിയിലെ സ്ഥിതിഗതികള്‍ ജില്ല കലക്ടറും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും നേരിെട്ടത്തി വിലയിരുത്തിയ സാഹചര്യത്തിലാണ് നടപടി. ചെക്ക്പോസ്റ്റുകള്‍ വഴി വലിയങ്ങാടിയിലേക്കു വരുന്ന വാഹനങ്ങള്‍ വലിയങ്ങാടിയിലെ പ്രവേശനകവാടത്തില്‍ പരിശോധിക്കുന്നതിന് പ്രത്യേകം സ്‌ക്വാഡുകളെ നിയമിച്ച് കലക്ടര്‍ സാംബശിവ റാവു ഉത്തരവിറക്കി. ഇതരസംസ്ഥാനത്തുനിന്ന് ജില്ലയിലേക്ക് അവശ്യവസ്തുക്കളുമായി വരുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ രേഖകള്‍ കരുതണം. വാഹനങ്ങളിലെ ഡ്രൈവര്‍മാരെയും സഹായികളെയും ജില്ലാ അതിര്‍ത്തികളിലെ ചെക്ക്പോസ്റ്റുകളില്‍ സക്രീനിങ്ങിന് വിധേയമാക്കുകയും ഇവര്‍ക്ക് ഹെല്‍ത്ത് സ്ലിപ് നല്‍കുകയും ചെയ്യും. ഈ സ്ലിപ്പില്‍ ജില്ലയില്‍ പ്രവേശിച്ച ദിവസം, സമയം എന്നിവ രേഖപ്പെടുത്തും. സ്ലിപ്പുകള്‍ വലിയങ്ങാടിയിലെ പ്രവേശനകവാടത്തിലെ ടീം പരിശോധിച്ച് എത്തിയ സമയം രേഖപ്പെടുത്തും. ഇവര്‍ അനാവശ്യമായി ജില്ലയില്‍ കറങ്ങിനടക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനാണ് നടപടി. കൂടാതെ, ചെക്ക്പോസ്റ്റുകളില്‍ പരിശോധിക്കാത്തവരെ വലിയങ്ങാടിയില്‍നിന്ന് ലോഡ് ഇറക്കി പോവുന്ന സമയം പരിശോധിക്കാൻ ഒരു ജീവനക്കാരനെയും രണ്ടു വളൻറിയര്‍മാരെയും നിയോഗിക്കും. ഈ സ്‌ക്വാഡുകളിലേക്ക് രണ്ടു ഷിഫ്റ്റുകളിലായി റവന്യൂ ഇന്‍സ്‌പെക്ടര്‍/വില്ലേജ് ഓഫിസര്‍ തസ്തികയില്‍ കുറയാത്ത ജീവനക്കാരനെ നിയമിക്കുന്നതിന് അഡീഷനല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റിനെയും സ്‌ക്വാഡുകളോടൊപ്പം പൊലീസ് ഉദ്യോഗസ്ഥനെ നിയമിക്കുന്നതിന് സിറ്റി ജില്ല പൊലീസ് മേധാവിയെയും സ്‌ക്വാഡുകളോടൊപ്പം ഒരു ആരോഗ്യപ്രവര്‍ത്തകനെ മെഡിക്കല്‍ സ്‌ക്രീനിങ്ങിന് നിയോഗിക്കാന്‍ ജില്ല മെഡിക്കല്‍ ഓഫിസറെയും കലക്ടര്‍ ചുമതലപ്പെടുത്തി. പരിശോധനയില്‍ കോവിഡ് ലക്ഷണങ്ങള്‍ കാണുന്നവരെ നേരിട്ട് ആംബുലന്‍സില്‍ ആശുപത്രിയിലേക്കു മാറ്റും. വലിയങ്ങാടിയിലേക്ക് വാഹനങ്ങള്‍ പ്രവേശിക്കുന്നത് ഒരു വഴിയിലൂടെ മാത്രമാക്കി പരിമിതപ്പെടുത്തി പ്രവേശനകവാടത്തില്‍ ഒന്നിനു പിറകെ ഒന്ന് എന്ന ക്രമത്തില്‍ വാഹനത്തിൻെറ െഡ്രെവറെയും സഹായിയെയും പരിശോധിക്കണം. ഇവര്‍ക്ക് നിര്‍ബന്ധമായും മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ നല്‍കേണ്ടതാണ്. ബ്രേക്ക് ദ ചെയ്ന്‍ സംവിധാനങ്ങള്‍ പ്രവേശനകവാടത്തില്‍ വ്യാപാരികളുമായി ചേര്‍ന്ന് കോർപറേഷന്‍ ഏര്‍പ്പെടുത്തും. ഇതരജില്ല/സംസ്ഥാനത്തുനിന്നു വരുന്ന വാഹനങ്ങളിലെ തൊഴിലാളികള്‍ക്ക് പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിനായി ശുചിമുറി ഒരുക്കേണ്ട ചുമതല കോർപറേഷന്‍ സെക്രട്ടറിക്കും ശുചിത്വമിഷന്‍ ജില്ല കോഒാഡിനേറ്റര്‍ക്കുമാണ്. വലിയങ്ങാടി പരിസരം യഥാസമയം അണുമുക്തമാക്കാന്‍ ഡിവിഷനല്‍ ഫയര്‍ ഓഫിസറെയും ചുമതലപ്പെടുത്തി. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുള്ള ചുമതല ഡെപ്യൂട്ടി കലക്ടര്‍ (ആര്‍.ആര്‍) കെ. ഹിമ, ഡെപ്യൂട്ടി കലക്ടര്‍ (എല്‍.എ എന്‍.എച്ച്) അനിതകുമാരി എന്നിവര്‍ക്കു നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story