Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightചാരായ നിർമാണ...

ചാരായ നിർമാണ കേന്ദ്രങ്ങളിൽ റെയ്ഡ്; ഒരാൾ പിടിയിൽ

text_fields
bookmark_border
കക്കോടി: ചാരായ വേട്ടയിൽ ഒരാൾ അറസ്റ്റിൽ. കക്കോടി പൂവത്തൂർ, മേടക്കുന്ന് മല, ചാലിൽ താഴം, കിരാലൂർ ഭാഗങ്ങളിലായി രാവി ലെ തുടങ്ങിയ റെയ്ഡിൽ പൂവത്തൂരിൽ നിർമാണത്തിലിരിക്കുന്ന വീട്ടിൽനിന്ന് 11 ലിറ്റർ നാടൻ ചാരായവും വാറ്റുപകരണങ്ങളും പൊലീസ് പിടികൂടി. നോർത്ത് അസി. കമീഷണർ കെ. അഷ്റഫിൻെറ നേതൃത്വത്തിൽ ചേവായൂർ പൊലീസ് ഞായറാഴ്ച രാവിലെ മുതൽ വൈകുന്നേരം വരെ ഡ്രോൺ ഉൾപ്പെടെ പറത്തിയാണ് പരിശോധന നടത്തിയത്. കക്കോടി സ്വദേശി പൂവത്തൂർ ബിൻസിത്തിനെ (28) പൊലീസ് അറസ്റ്റ് ചെയ്തു. മേടക്കുന്ന് മലയിലെ ആൾത്താമസമില്ലാതെ പൂട്ടിയിട്ട വീട്ടിലെ അടുക്കളയിൽ വാഷ് ശേഖരിച്ചത് കണ്ടെത്തി. ചാരായം നിർമിക്കാനായി ഉപയോഗിച്ച ഗ്യാസ് സ്റ്റൗ കണ്ടെത്തി. വീട്ടുടമയോട് ചേവായൂർ പൊലീസിൽ ഹാജരാവാൻ നിർദേശം നൽകി. കഴിഞ്ഞ ദിവസം ഇൗഭാഗത്ത് എക്സൈസ് പരിശോധന നടത്തി വാഷ് പിടികൂടിയിരുന്നു. ഉച്ചക്ക് ശേഷം കുരുവട്ടൂരിലെ പോലൂർ, പയമ്പ്ര ഭാഗങ്ങളിലെ ആഞ്ഞിലോറ മല, പെരുവട്ടിപാറ കേന്ദ്രമാക്കി പരിശോധന നടന്നു. റെയ്ഡ് വിവരങ്ങൾ പുറത്തായതോടെ പലരും വീടുപൂട്ടി പുറത്തുപോയി. വാറ്റ് ഉപകരണങ്ങൾ ഉൾപ്പെടെ ഒളിപ്പിച്ചതായും പൊലീസിന് വിവരം ലഭിച്ചു. ചേവായൂർ പൊലീസ് ഇൻസ്പെക്ടർ ടി.പി. ശ്രീജിത്ത്, എസ്.െഎ എം.കെ. അനിൽ കുമാർ, ബാലകൃഷ്ണൻ, രതീഷ്, ഷാജി പാലേരി, മനോഹരൻ പനങ്ങാട് എന്നിവരുൾപ്പെടെ എ.ആർ ക്യാമ്പിലെ മുപ്പതോളം പൊലീസുകാർ റെയ്ഡിന് നേതൃത്വം നൽകി. എക്സൈസ് വാഷ് പിടികൂടി കക്കോടി: ചെലപ്രം, ബദിരൂർ ഭാഗങ്ങളിൽ ചേളന്നൂർ എക്സൈസ് റേഞ്ച് പാർട്ടി നടത്തിയ റെയ്ഡിൽ ബദിരൂർ അവറാൻ മല വാട്ടർ ടാങ്കിനു സമീപത്തു നിന്നും 400 ലിറ്റർ വാഷ് കണ്ടെടുത്തു നശിപ്പിച്ചു. പ്രതികളെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചു. റെയ്ഡിൽ പ്രിവൻറിവ് ഓഫിസർമാരായ പ്രവീൺ കുമാർ, സജീവ്, സിവിൽ എക്സൈസ് ഓഫിസർമാരായ നൗഫൽ, അർജുൻ വൈശാഖ്, അഭിജിത് എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story