Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവറ്റിവരണ്ട് പൂനൂര്‍...

വറ്റിവരണ്ട് പൂനൂര്‍ പുഴ; ഉണ്ണികുളത്ത് കുടിവെള്ള വിതരണം മുടങ്ങും

text_fields
bookmark_border
ഉണ്ണികുളം, ശിവപുരം ഭാഗങ്ങളില്‍ ജലവിതരണം ഭാഗികമായിരിക്കുമെന്ന്‍ കൊയിലാണ്ടി വാട്ടര്‍ അതോറിറ്റി അസി. എക്സിക്യുട്ടിവ്‌ എന്‍ജിനീയര്‍ അറിയിച്ചു എകരൂല്‍: ഉണ്ണികുളത്തെ പ്രധാന ജലസ്രോതസ്സുകളിലൊന്നായ പൂനൂര്‍ പുഴയില്‍ മൊകായി ഭാഗത്ത് നീരൊഴുക്ക് കുറഞ്ഞത് പ്രദേശവാസികളെ ആശങ്കയിലാക്കുന്നു. ഉണ്ണികുളം പഞ്ചായത്തിലെ ചെറുതും വലുതുമായ ഒട്ടേറെ കുടിവെള്ള പദ്ധതികള്‍ക്ക് പമ്പിങ് നടത്തിയിരുന്നത് പൂനൂര്‍ പുഴയില്‍നിന്നാണ്. മഴക്കാലത്ത് നിറഞ്ഞുകവിഞ്ഞ് ഒഴുകിയിരുന്ന പുഴയുടെ പല ഭാഗങ്ങളിലും ഇപ്പോള്‍ നീരൊഴുക്ക് നിലച്ച മട്ടാണ്. പുഴയില്‍ വെള്ളം വറ്റിയ സാഹചര്യത്തില്‍ വാട്ടര്‍ അതോറിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മൊകായ്‌ കുടിവെള്ള പദ്ധതി വഴി ഉണ്ണികുളം, ശിവപുരം ഭാഗങ്ങളില്‍ ജലവിതരണം ഭാഗികമായിരിക്കുമെന്ന്‍ കൊയിലാണ്ടി വാട്ടര്‍ അതോറിറ്റി അസി. എക്സിക്യുട്ടിവ്‌ എന്‍ജിനീയര്‍ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story