Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 March 2020 5:00 AM IST Updated On
date_range 28 March 2020 5:00 AM ISTകൈക്കൂലി നൽകാത്ത ട്രക്ക് ഡ്രൈവറെ വെടിവെച്ചു; മൂന്നു പൊലീസുകാർ അറസ്റ്റിൽ
text_fieldsbookmark_border
പട്ന: ബിഹാറിൽ കൈക്കൂലി നൽകാൻ വിസമ്മതിച്ച ട്രക്ക് ഡ്രൈവറെ വെടിവെച്ച മൂന്നു പൊലീസുകാരെ അറസ്റ്റ് ചെയ്തു. ഉരുളക്കിഴങ്ങ് കയറ്റി വരുകയായിരുന്ന ട്രക്ക് ഡ്രൈവറോട് പൊലീസുകാർ കടത്തിവിടാൻ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. പരിക്കേറ്റ ഡ്രൈവർ സോനു സാവോവിനെ പട്ന മെഡിക്കൽ േകാളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകീട്ടാണ് സംഭവം. പൊലീസുകാർ ട്രക്ക് തടഞ്ഞതുകണ്ട് തടിച്ചുകൂടിയ നാട്ടുകാരെ ഭയപ്പെടുത്താനാണ് വെടിവെച്ചത്. നാട്ടുകാർ പൊലീസുകാരെ തടഞ്ഞുവെച്ച് മേലുദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു. ജയിലിലടച്ച മൂന്നുപൊലീസുകാരെ പിരിച്ചുവിടുമെന്ന് ഐ.ജി സഞ്ജയ് സിങ് പറഞ്ഞു. കോവിഡ് കാലത്ത് അവശ്യസാധനങ്ങൾ ഉറപ്പുവരുത്തുമെന്ന് കേന്ദ്ര, സംസ്ഥാന സർക്കാറുകൾ ആവർത്തിക്കുന്നതിനിടയിലാണ് സംഭവം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story