Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 March 2020 5:00 AM IST Updated On
date_range 28 March 2020 5:00 AM ISTസമൂഹ അടുക്കള തുടങ്ങാനോ പൂട്ടാനോ തീരുമാനിച്ചിട്ടില്ല -ടി.ഒ. മോഹനൻ
text_fieldsbookmark_border
കണ്ണൂർ: കണ്ണൂർ കോർപറേഷനിൽ സമൂഹ അടുക്കള തുടങ്ങാനോ പൂട്ടാനോ തീരുമാനിച്ചിട്ടിെല്ലന്ന് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. ടി.ഒ. മോഹനൻ പറഞ്ഞു. കോവിഡ് െകയർ സൻെററിൽ കഴിയുന്നവർക്ക് ഭക്ഷണം കൊടുക്കാൻ സെക്രട്ടറിയുടെ നേതൃത്വത്തിലാണ് താൽക്കാലിക സംവിധാനം തുടങ്ങിയത്. കോർപറേഷൻ കോമ്പൗണ്ടിലെ കുടുംബശ്രീയുടെ ടേസ്റ്റി ഹട്ട് ഭക്ഷണശാലയിലാണ് തുടങ്ങിയത്. വ്യാഴാഴ്ച 300 പേർക്കും വെള്ളിയാഴ്ച 800 പേർക്കും ഭക്ഷണം നൽകി. സർക്കാർ നിർദേശ പ്രകാരം ഇതിന് വില ഇൗടാക്കേണ്ടതുണ്ട്. എന്നാൽ, രണ്ടു ദിവസവും വില വാങ്ങിയിട്ടില്ല. ആർക്കാണ് ഭക്ഷണം വിതരണം ചെയ്തതെന്ന് കണക്കുമില്ല. എന്നാൽ, കോർപറേഷന് പുറത്ത് െഎ.ആർ.പി.സിയുെടയും ഡി.വൈ.എഫ്.െഎയുടെയും പേരിൽ ഇവിടത്തെ ഭക്ഷണം കൊടുക്കുകയായിരുന്നു. കോർപറേഷൻ ചെലവിൽ ഇത് നടത്തി ദുരുപയോഗം ചെയ്യാൻ അനുവദിക്കില്ല എന്നതാണ് കോർപറേഷൻ നിലപാട്. അർഹരായവർക്ക് ഭക്ഷണം കൊടുക്കണമെന്ന തീരുമാനം നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story