Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightലോക്​ഡൗൺ ലംഘനം:​...

ലോക്​ഡൗൺ ലംഘനം:​ അറസ്​റ്റ്​ തുടരുന്നു

text_fields
bookmark_border
കണ്ണൂർ: ഉപദേശങ്ങളും നിർദേശങ്ങളും അനുസരിക്കാതെ ജനങ്ങൾ വെള്ളിയാഴ്ചയും പുറത്തിറങ്ങിയപ്പോൾ ജില്ലയിൽ പൊലീസ് 31 പേരെ അറസ്റ്റ് ചെയ്തു. 26 കേസുകളിലായാണ് ഇത്രയും ആളുകളെ അറസ്റ്റ് ചെയ്തത്. താണയിലെ നിരീക്ഷണ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന ബന്ധുവിനെ കൂട്ടി വീട്ടിൽ കൊണ്ടുപോയ സംഭവത്തിൽ അറസ്റ്റിലായ കോർപറേഷൻ കൗൺസിലർ ഉൾപ്പെടെയാണ് 31 പേർ. ഇതിനു പുറമെ നിയമം ലംഘിച്ച് പുറത്തിറങ്ങിയ 16 വാഹനങ്ങളും കസ്റ്റഡിയിൽ എടുത്തു. ഇതോടെ ജില്ലയിൽ ഇതുവരെ നിയമലംഘനത്തിന് അറസ്റ്റിലായവരുടെ എണം 385 ആയി. 368 കേസുകളിലായാണ് ഇത്രയും ആളുകൾ അറസ്റ്റിലായത്. 1031 പ്രതികളാണ് ആകെയുള്ളത്. 91 വാഹനങ്ങളും ഇതുവരെയായി കസ്റ്റഡിയിലായിട്ടുണ്ട്. ജില്ലയിൽ വെള്ളിയാഴ്ചയും കോവിഡ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ തുടർ ദിവസങ്ങളിലും കനത്ത പരിശോധനയും നടപടിയും തുടരാനാണ് തീരുമാനം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story