Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവിദ്യാർഥിനിയെ...

വിദ്യാർഥിനിയെ പീഡിപ്പിച്ച അധ്യാപക​െൻറ അറസ്​റ്റ്​ വൈകുന്നു

text_fields
bookmark_border
വിദ്യാർഥിനിയെ പീഡിപ്പിച്ച അധ്യാപകൻെറ അറസ്റ്റ് വൈകുന്നു പാനൂർ: പാലത്തായിയിൽ വിദ്യാർഥിനിയെ അധ്യാപകൻ പീഡിപ്പിച്ച സംഭവത്തിൽ പൊലീസ് ഇരുട്ടിൽ തപ്പുന്നു. സംഭവം നടന്ന് പത്തുദിവസം പിന്നിട്ടിട്ടും ബി.ജെ.പി നേതാവ് കൂടിയായ പ്രതിയെ പിടികൂടിയിട്ടില്ല. മാർച്ച് 17നാണ് പാലത്തായിയിലെ നാലാം ക്ലാസ് വിദ്യാർഥിനി സ്കൂളിൽ പീഡിപ്പിക്കപ്പെട്ടതായി ചൈൽഡ് ലൈനിന് പരാതി ലഭിച്ചത്. തുടർന്ന് വിദ്യാർഥിനിയുടെ മൊഴിയിൽ പോക്സോ നിയമപ്രകാരം അധ്യാപകനും തൃപ്രങ്ങോട്ടൂർ മണ്ഡലം ബി.ജെ.പി പ്രസിഡൻറുമായ കുനിയിൽ പത്മരാജനെതിരെ കേസെടുത്തു. കുട്ടി ഉപദ്രവിക്കപ്പെട്ടുവെന്ന വൈദ്യപരിശോധനാഫലവും മജിസ്ട്രേറ്റിന് നൽകിയ മൊഴിയും പൊലീസിന് മുന്നിലുണ്ട്. പത്മരാജനെതിരെ ശക്തമായ തെളിവുണ്ടെന്ന് ഡിവൈ.എസ്.പി മാധ്യമങ്ങളോട് പരസ്യമായി പറയുകയും ചെയ്തിരുന്നു. എന്നിട്ടും അറസ്റ്റ് മാത്രം നടന്നില്ല. പാനൂർ സി.ഐയാണ് കേസന്വേഷിക്കുന്നത്. ഒളിവിൽ പോയ പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനുപകരം പെൺകുട്ടിയെ ആവർത്തിച്ച് ചോദ്യം ചെയ്യുകയാണ് പൊലീസ് ചെയ്തത്. പെൺകുട്ടിയിൽനിന്ന് ഒമ്പത് തവണയാണ് പൊലീസ് മൊഴിയെടുത്തത്. പീഡനത്തിനിരയായ നാലാം ക്ലാസുകാരിയോട് അന്വേഷണ ഉദ്യോഗസ്ഥർ ഇത്തരത്തിൽ പെരുമാറുന്നത് മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണ്. പ്രതിയെ രക്ഷപ്പെടുത്താനുള്ള ഗൂഢനീക്കം നടക്കുന്നതായി പരക്കെ ആക്ഷേപമുണ്ട്. പ്രതിയെ അറസ്റ്റ് ചെയ്യാനുള്ള സാഹചര്യമില്ലെന്നും കൂടുതൽ അന്വേഷണം വേണമെന്നുമാണ് ആക്ഷൻ കമ്മിറ്റി ഭാരവാഹികളോട് പൊലീസ് പറഞ്ഞത്. ഇതുസംബന്ധിച്ച് വിദ്യാർഥിനിയുടെ ബന്ധുക്കൾ ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകി. ഇരയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഉടൻ അറസ്റ്റ് എന്നതാണ് പോക്സോ നിയമപ്രകാരമുള്ള കേസുകളിൽ പൊലീസ് സാധാരണ സ്വീകരിക്കാറുള്ള നടപടിക്രമം. എന്നാൽ, പാലത്തായി കേസിൽ കുട്ടിയുെട മൊഴിയെക്കുറിച്ച് കൂടുതൽ അന്വേഷണം വേണമെന്ന നിലപാട് സ്വീകരിച്ച് അറസ്റ്റ് വൈകിപ്പിക്കുകയാണ് പൊലീസ്. കോവിഡ് കാലത്തെ നിയന്ത്രണം പ്രതിക്ക് തുണയാകുേമ്പാൾ, അധ്യാപകൻ സ്വന്തം സ്കൂളിലെ കുട്ടിയെ പീഡിപ്പിച്ച സംഭവം മുങ്ങിപ്പോകുന്നതിലുള്ള ആശങ്കയിലാണ് പെൺകുട്ടിയുടെ കുടുംബവും നാട്ടുകാരും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story