Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകോടതികൾക്ക്...

കോടതികൾക്ക് വൈകാരികമായ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ പറ്റില്ല -കെമാൽ പാഷ

text_fields
bookmark_border
പുതിയങ്ങാടി: ഭരണകൂടങ്ങൾ ജനങ്ങളുടെ കണ്ണീരുകാണണമെന്ന് ജസ്റ്റിസ് െകമാല്‍ പാഷ. പൗരത്വഭേദഗതി നിയമത്തിനെതിരെ പുത ിയങ്ങാടി സംയുക്ത പൗരസമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോടതികൾക്ക് വൈകാരികമായ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ പറ്റില്ല. നിയമം നോക്കാനേ കോടതിക്ക് കഴിയൂ. നിയമം നീതിയാവണമെന്നില്ല. നമ്മൾക്കുവേണ്ടത് നീതിയാണ്. പൗരത്വഭേദഗതി നിയമത്തിലൂടെ രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ഭരണകൂടം ശ്രമിക്കുന്നത്. പൗരത്വ നിയമവുമായി ബന്ധപ്പെട്ട് കോടതിയുടെ വിധി കാത്തിരിക്കേണ്ടതില്ല. കോടതിക്ക് ഇത്തരം വിഷയങ്ങളില്‍ ഇടപെടുന്നതിന് പരിമിതിയുണ്ട്. സാങ്കേതിക തീരുമാനം മാത്രമായിരിക്കും കോടതിയില്‍നിന്നും പ്രതീക്ഷിക്കേണ്ടത്. അതുകൊണ്ടുതന്നെ രാജ്യത്തെ ഭരണകൂടത്തിനെതിരെ ജനാധിപത്യ രീതിയിലുള്ള പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവരേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഭരണഘടന നിലനിർത്തുകയെന്നതാണ് ആവശ്യമെന്നും അതുവരെയും പ്രതിഷേധിക്കണം. കൊലക്കേസിലെ പ്രതി കുറ്റം തെളിയുന്നതുവരെ നിരപരാധിയായിരിക്കും. എന്നാല്‍, പൗരത്വപ്പട്ടികയില്‍നിന്നും പുറത്തു പോയ ഒരാള്‍ പൗരത്വം തെളിയിക്കുന്നതുവരെ പൗരനായിരിക്കില്ല. കൊലക്കേസ് പ്രതിക്ക് നല്‍കുന്ന പരിഗണനപോലും പൗരത്വം തെളിയിക്കാന്‍ സാധിക്കാത്തവര്‍ക്ക് ലഭിക്കുന്നില്ലെന്നും കെമാൽ പാഷ പറഞ്ഞു. തുടര്‍ന്ന് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അഡ്വ. ഹരീഷ് വാസുദേവന്‍ മുഖ്യപ്രഭാഷണം നടത്തി. എസ്.വി. ഹസന്‍കോയ അധ്യക്ഷതവഹിച്ചു. എന്‍. ബഷീര്‍ സ്വാഗതം പറഞ്ഞു. കോര്‍പറേഷന്‍ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.വി. ബാബുരാജ്, നികുതി അപ്പീല്‍ കമ്മിറ്റി ചെയര്‍പേഴ്‌സൻ ആശ ശശാങ്കന്‍, കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരായ എം. ശ്രീജ, കെ.കെ. റഫീഖ്, കെ.പി.സി.സി ജനറല്‍ സെക്രട്ടറി പി.എം. സുരേഷ് ബാബു, അഡ്വ.എം. രാജന്‍, സി.പി.എം നോര്‍ത്ത് ഏരിയ സെക്രട്ടറി ടി.വി. നിര്‍മ്മലന്‍, കെ. സുബൈര്‍, എസ്.വി. ഷൗലീക്ക്, എം. അബൂബക്കര്‍ ഹാജി, സി. ഹസന്‍കോയ, പി.എം. മുഹമ്മദ് റാഫി, എം.കെ. മഹേന്ദ്രന്‍ , പി.എം. കോയ ഹാജി, ഹംസ ബാഫഖി തങ്ങള്‍, എം. ജരീഷ്, സഫറി വെള്ളയില്‍ സംസാരിച്ചു. ജനാധിപത്യം സംരക്ഷിക്കുക, ഇന്ത്യയെ രക്ഷിക്കുക എന്നീ മുദ്രാവാക്യമുയര്‍ത്തി പൗരസമിതിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ റോഡില്‍ പ്രതിഷേധ റാലിയും സംഘടിപ്പിച്ചു. വൈകിട്ട് 4.30ന് അത്താണിക്കല്‍ ബീച്ചില്‍നിന്ന് ആരംഭിച്ച് കോയറോഡ് ബീച്ച് വഴി കണ്ണൂര്‍റോഡ് ബാങ്ക് ബസാറില്‍ സമാപിച്ച റാലിയില്‍ ആയിരങ്ങള്‍ അണിനിരന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story