Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Jan 2020 5:01 AM IST Updated On
date_range 12 Jan 2020 5:01 AM ISTമെഡിക്കൽ കോളജുകളെ പാലിയേറ്റിവ് രംഗത്ത് മികവിെൻറ കേന്ദ്രമാക്കും -മന്ത്രി ടി.പി. രാമകൃഷ്ണൻ
text_fieldsbookmark_border
മെഡിക്കൽ കോളജുകളെ പാലിയേറ്റിവ് രംഗത്ത് മികവിൻെറ കേന്ദ്രമാക്കും -മന്ത്രി ടി.പി. രാമകൃഷ്ണൻ ഡയാലിസിസ് സൻെറർ ഉദ്ഘ ാടനം ചെയ്തു ഫറോക്ക്: ഫാറൂഖ് കോളജിൻെറ സാമൂഹിക പ്രതിബദ്ധത പദ്ധതിയുടെ ഭാഗമായി നടത്തിവരുന്ന ജൂബിലി ഹെൽത്ത് സൻെററിൽ ആരംഭിച്ച ഡയാലിസിസ് സൻെറർ തൊഴിൽ എക്സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളജുകളെ പാലിയേറ്റിവ് രംഗത്ത് മികവിൻെറ കേന്ദ്രമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആർ.ഒ പ്ലാൻറ് സ്വിച്ച് ഓൺ മാനേജിങ് കമ്മിറ്റി സെക്രട്ടറി കെ.വി. കുഞ്ഞഹമ്മദ് കോയ നിർവഹിച്ചു. മെഷീൻ സ്വിച്ച് ഓൺ പി.കെ. അഹമ്മദ് സാഹിബ് നിർവഹിച്ചു. അഡ്വ. എം. മുഹമ്മദ് കോൺട്രാക്ടർക്കുള്ള ഉപഹാരം നൽകി. പി.എ. ലത്തീഫ് സ്മാരക ആംബുലൻസ് താക്കോൽ സി.പി. കുഞ്ഞിമുഹമ്മദിന് നൽകി ഫാറൂഖ് െട്രയിനിങ് കോളജ് പ്രിൻസിപ്പൽ ഡോ. സി.എ. ജവഹർ നിർവഹിച്ചു. ഫാറൂഖ് കോളജ് മാനേജിങ് കമ്മിറ്റി പ്രസിഡൻറ് പി.കെ. അഹമ്മദ് അധ്യക്ഷത വഹിച്ചു. ജൂബിലി െഹൽത്ത് സൻെറർ ഡയറക്ടർ പ്രഫ. ഇ.പി. ഇമ്പിച്ചിക്കോയ റിപ്പോർട്ട് അവതരിപ്പിച്ചു. കോളജ് മാനേജർ സി.പി. കുഞ്ഞിമുഹമ്മദ്, വാർഡ് കൗൺസിലർ കെ.സി. സുലോചന, പ്രിൻസിപ്പൽ ഡോ. കെ.എം. നസീർ, ആർ.യു.എ സെക്രട്ടറി പ്രഫ. എ. കുട്ട്യാലിക്കുട്ടി, പി.ടി.എ വൈസ് പ്രസിഡൻറ് കമാൽ വരദൂർ, തണൽ വടകര ചെയർമാൻ ഡോ. വി. ഇദ്രീസ്, ഇഖ്റ ഹോസ്പിറ്റൽ ഡയറക്ടർ ഡോ. പി.സി. അൻവർ, കോളജ് വിദ്യാർഥി യൂനിയൻ ചെയർമാൻ അസീം ദിൽഷാദ്, ഫോസ സെക്രട്ടറി ഡോ. പി.പി. യൂസുഫലി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story