Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jan 2020 5:01 AM IST Updated On
date_range 9 Jan 2020 5:01 AM ISTവെങ്കിടാചലപതി പൂജ ഭക്തിസാന്ദ്രം
text_fieldsbookmark_border
കോഴിക്കോട്: തളി ബ്രാഹ്മണ സമൂഹ മഠത്തിൽ നടന്നുവരുന്ന ശാസ്താപ്രീതി മഹോത്സവത്തോടനുബന്ധിച്ച് നടന്ന 'വെങ്കിടാചലപത ി പൂജ' ഭക്തിസാന്ദ്രമായി. രാവിലെ ഗണപതി ഹോമത്തോടെ പൂജ ആരംഭിച്ചു. വെങ്കിടാചലപതി പൂജക്കു ശേഷം ഉപനിഷദ് പാരായണം നടന്നു. പൂജാദി കർമങ്ങൾക്ക് തളി ബ്രാഹ്മണ സമൂഹം മുഖ്യ പുരോഹിതൻ രഘു വാധ്യാർ മുഖ്യ കാർമികത്വം വഹിച്ചു. എം.ആർ. വെങ്കിട്ടരാമ വാധ്യാർ, ശ്രീനാഥ് ശർമ, ശങ്കര ശർമ എന്നിവർ സഹകാർമികത്വം വഹിച്ചു. പാനക പൂജ, തളി ദിവ്യനാമ സംഘത്തിൻെറ ഭജന എന്നിവയും നടന്നു. അധികൃതരുടെ അനാസ്ഥ; വെള്ളം ആഴ്ചകളായി പരന്നൊഴുകുന്നു വേങ്ങേരി: കുടിവെള്ളത്തിന് ജനങ്ങൾ നെേട്ടാട്ടമോടുേമ്പാൾ വാട്ടർ അതോറിറ്റി അധികൃതരുടെ അനാസ്ഥമൂലം കുടിവെള്ളം പാഴാവുന്നു. പാഴാവുന്നത്. ആഴ്ചകളായി തുടരുന്ന അനാസ്ഥക്കെതിരെ പരാതി നൽകിയിട്ടും ശാശ്വത പരിഹാരമാകുന്നില്ലെന്ന് സമീപത്തെ കുടുംബാംഗങ്ങൾ പറയുന്നു. നൂറുകണക്കിന് കുടുംബങ്ങൾക്ക് ഉപയോഗിക്കേണ്ട കുടിവെള്ളം ഒഴുകി റോഡും തകരുകയാണ്. ഒരാഴ്ച മുമ്പ് അറ്റകുറ്റ പണി നടത്തിയിരുന്നെങ്കിലും പിറ്റേന്നുതന്നെ വെള്ളം പരെന്നാഴുകുകയായിരുന്നുവെന്ന് നിറവ് കുടുംബാംഗങ്ങൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story