Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jan 2020 5:01 AM IST Updated On
date_range 9 Jan 2020 5:01 AM ISTആരോഗ്യത്തിനായി കൂട്ടനടത്തം സംഘടിപ്പിച്ചു
text_fieldsbookmark_border
ബേപ്പൂർ: ആരോഗ്യസംരക്ഷണത്തിനായി കൂട്ടനടത്തം സംഘടിപ്പിച്ചു. ബേപ്പൂർ പ്രാഥമിക ആരോഗ്യകേന്ദ്രത്തിൻെറ നേതൃത്വത ്തിൽ, മാറാട് ജനമൈത്രി പൊലീസിൻെറയും സ്നേഹതീരം െറസിഡൻറ്സ് അസോസിയേഷൻെറയും സഹകരണത്തോടെയാണ് ജനകീയ കൂട്ടനടത്തം പരിപാടി നടത്തിയത്. 'വ്യായാമം ആരോഗ്യസംരക്ഷണത്തിന്, നമ്മുടെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്തം' എന്ന സന്ദേശം ജനങ്ങളിലെത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. മാറാട് കൈതവളപ്പിൽനിന്നു തുടങ്ങിയ ജനകീയ കൂട്ടനടത്തത്തിൽ പ്രായഭേദമില്ലാതെ നിരവധി നാട്ടുകാർ പങ്കെടുത്തു. മാറാട് സബ്ഇൻസ്പെക്ടർ കെ.എക്സ്. തോമസ് ഉദ്ഘാടനം ചെയ്തു. ഹെൽത്ത് ഇൻസ്പെക്ടർ കെ.പി. തങ്കരാജ് ആർദ്രം ജനകീയ കാമ്പയിൻ പ്രവർത്തനലക്ഷ്യങ്ങളെക്കുറിച്ച് വിശദീകരിച്ചു. പ്ലാസ്റ്റിക് മാലിന്യ സംസ്കരണം, കാൻസർ, ജീവിതശൈലീ രോഗനിയന്ത്രണങ്ങൾ എന്നീ വിഷയങ്ങളിലുള്ള ബോധവത്കരണ ക്ലാസിന് അനൂപ് നേതൃത്വം നൽകി. െറസിഡൻറ്സ് അസോസിയേഷൻ വൈസ് പ്രസിഡൻറ് റഫീഖ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗണേഷ് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story