Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅഖില കേരള കൊളീജിയറ്റ്...

അഖില കേരള കൊളീജിയറ്റ് വോളി മേളക്ക് ഇന്ന് തുടക്കം വിളംബര ജാഥ നടത്തി

text_fields
bookmark_border
കുന്ദമംഗലം: ജനുവരി ഒമ്പതുമുതൽ 12 വരെ കാരന്തൂർ പാറ്റേൺ ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന അഖില കേരള കൊളീജിയ റ്റ് വോളിബാൾ ടൂർണമൻെറ് വിളംബര ജാഥ നടത്തി. വാദ്യമേളങ്ങളുടെ അകമ്പടിയോടെ കാരന്തൂരിൽനിന്ന് തുടങ്ങി കുന്ദമംഗലത്ത് സമാപിച്ച വിളംബര ജാഥക്ക് പഞ്ചായത്ത് പ്രസിഡൻറ് ലീന വാസുദേവൻ, വൈസ് പ്രസിഡൻറ് കെ.പി. കോയ, മെംബർമാരായ വിനോദ് പടനിലം, പടാളിയിൽ ബഷീർ, പി. പവിത്രൻ, എ.കെ. ഷൗക്കത്തലി, പാറ്റേൺ പ്രസിഡൻറ് എ. മൂസ്സ ഹാജി, സെക്രട്ടറി സി. യൂസഫ്, പി. ഹസൻ ഹാജി, പി.എൻ. ശശിധരൻ, കെ. മൊയ്തീൻകോയ, ശ്രീനു, കെ.പി. വസന്തരാജ്, സുരേന്ദ്രൻ, പി. സുനിൽകുമാർ, പി. റഷീദ്, ഒ. ഉസൈൻ, ബാബു നെല്ലൂളി എന്നിവർ നേതൃത്വം നൽകി. കേരളത്തിലെ വിവിധ സർവകലാശാലകളിലെ കോളജ് വോളിബാൾ ടീമുകൾ ടൂർണമൻെറിൽ പങ്കെടുക്കും. വ്യാഴാഴ്ച വൈകുന്നേരം ആറുമണിക്ക് എം.കെ. രാഘവൻ എം.പി ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന മത്സരത്തിൽ എം.എ കോളജ് കോതമംഗലം നൈപുണ്യ കോളജ് കൊരട്ടിയെ നേരിടും. തുടർന്ന് രണ്ടാമത്തെ മത്സരത്തിൽ ഇ.എം.ഇ.എ കോളജ് കൊണ്ടോട്ടി സൻെറ് സ്റ്റീഫൻസ് കോളജ് പത്തനാപുരത്തെയും നേരിടും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story