Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഞെളിയന്‍പറമ്പിൽ പുതിയ...

ഞെളിയന്‍പറമ്പിൽ പുതിയ പ്ലാൻറിന്​ തുടക്കം

text_fields
bookmark_border
കോഴിക്കോട്: ഞെളിയന്‍ പറമ്പില്‍ വൈദ്യുതി സംയോജിത മാലിന്യ സംസ്‌കരണ പദ്ധതി യാഥാർഥ്യമാകുന്നതോടെ പഴയ അവസ്ഥ മാറ ുമെന്നും ആറ് മെഗാവാട്ട് വൈദ്യുതി സംസ്ഥാനത്തിന് ലഭ്യമാകുമെന്നും പ്ലാൻറിൻെറ നിർമാണോദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കോഴിക്കോട് ഞെളിയന്‍ പറമ്പില്‍ സ്ഥാപിക്കുന്ന പ്ലാൻറ് കേരളത്തിന് മാതൃകയാണ്. ഇത്തരത്തിലുള്ള പ്ലാൻറുകള്‍ സംസ്ഥാനത്ത് തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ എന്നീ ജില്ലകളില്‍ സ്ഥാപിക്കും. കേന്ദ്രീകൃത മാലിന്യ സംസ്‌കരണമാണ് ഇതുവഴി സാധ്യമാകുക. ഞെളിയന്‍ പറമ്പില്‍ മാലിന്യ പ്ലാൻറ് വരുന്നതോടെ 300 ടണ്‍ മാലിന്യം സംസ്‌കരിക്കാനാവും. സമീപ മുനിസിപ്പാലിറ്റികള്‍, പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലെ മാലിന്യങ്ങളും സംസ്‌കരിക്കാനാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മലിനജലം, ദുര്‍ഗന്ധം എന്നിവയുണ്ടാകുമെന്ന ആശങ്ക വേണ്ട. ഈ മാതൃകാ പ്ലാൻറില്‍നിന്ന് മലിനീകരണമുണ്ടാകില്ല. ലോകത്തു നടപ്പാക്കിയ പ്ലാൻറിൻെറ മാതൃകയാണ് നടപ്പാക്കുന്നത്. ഇത് യാഥാർഥ്യമാകുന്നതോടെ കോഴിക്കോടെത്തുന്നവരെ ആകര്‍ഷിക്കുന്ന ഒന്നായി മാറുമെന്നും അദ്ദേഹം വ്യക്തമാക്കി. മലബാര്‍ വേസ്റ്റ് മാനേജ്മൻെറ് കമ്പനിയാണ് പ്ലാൻറ് നിർമിക്കുന്നത്. മാലിന്യങ്ങൾക്ക് ശാസ്ത്രീയ സംസ്‌കരണം ഉറപ്പാക്കുന്ന രീതിയിലാണ് പ്ലാൻറിൻെറ നിർമാണം. ഇതിലൂടെ മാലിന്യ പ്രശ്നങ്ങള്‍ക്ക് വലിയതോതില്‍ പരിഹാരം കാണാനാവുമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ 800 കോടിയുടെ നിക്ഷേപ സന്നദ്ധത മുഖ്യമന്ത്രിക്ക് കമ്പനി ഉടമകള്‍ കൈമാറി. തദ്ദേശ സ്വയംഭരണ മന്ത്രി എ.സി. മൊയ്തീന്‍ അധ്യക്ഷത വഹിച്ചു. വികസനത്തിന് പലപ്പോഴും െവല്ലുവിളിയാകുന്നതാണ് മാലിന്യനിർമാര്‍ജനം. ഞെളിയന്‍പറമ്പിലേതു പോലുള്ള പ്ലാൻറുകള്‍ സംസ്ഥാനത്ത് അധികമായി വരുന്നതോടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകും. കൊച്ചി ബ്രഹ്മപുരത്തെ മാലിന്യ സംസ്‌കരണ പ്ലാൻറിൻെറ നിർമാണം അവസാന ഘട്ടത്തിലാണെന്നും 18 മാസംകൊണ്ട് ഞെളിയന്‍പറമ്പിലെ പ്ലാൻറ് യാഥാർഥ്യമാകുമെന്നും അദ്ദേഹം അറിയിച്ചു. ചീഫ് സെക്രട്ടറി ടോം ജോസ് ആമുഖ പ്രഭാഷണവും കേരളത്തിലെ ആധുനിക മാലിന്യ സംസ്‌കരണ പദ്ധതികളെക്കുറിച്ചുള്ള വിശകലനവും നടത്തി. വി.കെ.സി. മമ്മദ്കോയ എം.എല്‍.എ, സംസ്ഥാന വൈദ്യുതി ബോര്‍ഡ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എന്‍.എസ്. പിള്ള, ജില്ല കലക്ടര്‍ എസ്. സാംബശിവറാവു, ഡെപ്യൂട്ടി മേയര്‍ മീരാദര്‍ശക്, മുനിസിപ്പാലിറ്റി ചെയര്‍മാന്മാരായ കമറുലൈല (ഫറോക്ക്), വാഴയില്‍ ബാലകൃഷ്ണന്‍ (രാമനാട്ടുകര), അഡ്വ. കെ. സത്യന്‍ (കൊയിലാണ്ടി), പഞ്ചായത്ത് പ്രസിഡൻറുമാരായ കെ. തങ്കമണി (ഒളവണ്ണ), സി. ലീനക്കുട്ടി (കുന്ദമംഗലം), സി.കെ. അജയകുമാര്‍ (കടലുണ്ടി), സ്ഥിരം സമിതി അംഗങ്ങള്‍, കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കോര്‍പറേഷന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ സ്വാഗതവും സെക്രട്ടറി ബിനു ഫ്രാന്‍സിസ് നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story