Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jan 2020 5:02 AM IST Updated On
date_range 7 Jan 2020 5:02 AM ISTമഞ്ഞപ്പിത്തം: ആവശ്യമായ മുൻകരുതൽ നടപടി സ്വീകരിക്കും
text_fieldsbookmark_border
കക്കട്ടിൽ: മഞ്ഞപ്പിത്തം വ്യാപകമായി പടർന്നുപിടിച്ച നരിപ്പറ്റ ഗ്രാമപഞ്ചായത്തിലെ താവുള്ളക്കൊല്ലി പ്രദേശം ഇ.കെ. വിജയൻ എം.എൽ.എയും ജില്ല മെഡിക്കൽ ഓഫിസർ വി. ജയശ്രീയും സന്ദർശിച്ചു. നിരവധി പേർ കുറ്റ്യാടി, നാദാപുരം താലൂക്ക് ആശുപത്രികളിൽ ചികിത്സയിലാണ്. ആശുപത്രികളിലും അവർ സന്ദർശനം നടത്തി. ആവശ്യമായ മുൻകരുതൽ നടപടി സ്വീകരിക്കാൻ ആരോഗ്യവകുപ്പ് ജീവനക്കാർക്കും തദ്ദേശ വകുപ്പുകൾക്കും ഡി.എം.ഒ നിർദേശം നൽകി. പഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി.പി. പവിത്രൻ, പി.പി. ഗോപാലൻ, ജെ.എച്ച്.ഐമാരായ കെ.വി. റഷീദ്, സി. സുഭാഷ് എന്നിവർ ഒപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story