Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jan 2020 5:01 AM IST Updated On
date_range 6 Jan 2020 5:01 AM ISTആറ്റുപുറംകുന്ന് കുടിവെള്ള പദ്ധതി സമർപ്പിച്ചു
text_fieldsbookmark_border
മുക്കം: കുടിവെള്ളക്ഷാമം മൂലം പ്രയാസപ്പെടുന്ന ആനയാംകുന്ന്, തണ്ണീർപൊയിൽ, ആറ്റുപുറംകുന്ന് നിവാസികൾക്ക് രണ്ടുലക ്ഷം രൂപ ചെലവിൽ നിർമിച്ചുനൽകിയ കുടിവെള്ള പദ്ധതി വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻറ് അസ്ലം ചെറുവാടി ഉദ്ഘാടനം ചെയ്തു. എം.സി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. ശിഹാബുദ്ദീൻ ഇബ്നു ഹംസ മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡൻറ് ചന്ദ്രൻ കല്ലുരുട്ടി, ടച്ച് ചാരിറ്റബ്ൾ ട്രസ്‌റ്റ് ചെയർമാൻ അബ്ദുല്ല കണ്ണാടിക്കൽ, ലിയാഖത്തലി മുറമ്പാത്തി, വി. മുജീബ് എന്നിവർ സംസാരിച്ചു. കോഴിക്കോട് കണ്ണാടിക്കൽ ടച്ച് ചാരിറ്റബ്ൾ ട്രസ്റ്റുമായി സഹകരിച്ച് വെൽഫെയർ പാർട്ടി ആനയാംകുന്ന് യൂനിറ്റാണ് പദ്ധതി നിർമാണം പൂർത്തീകരിച്ചത്. 15 കുടുംബങ്ങൾക്ക് പദ്ധതി പ്രയോജനപ്പെടും. കെ.പി. ചെറിയാൻ സ്വാഗതവും ശ്രീമേഷ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story