Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസർക്കാർ സഹായത്തിൽ...

സർക്കാർ സഹായത്തിൽ നഗരത്തിൽ പൂർത്തിയായത്​ 1000 വീടുകൾ

text_fields
bookmark_border
കോഴിക്കോട്: നഗരസഭ പരിധിയിൽ സർക്കാറിൻെറ ഭവനസഹായ പദ്ധതികൾ വഴി വീടുപണി പൂർത്തിയായവർ ആയിരം പേർ. ലൈഫ്, പി.എം.എ.വൈ പദ്ധതിയിൽ 2590 ഗുണഭോക്താക്കൾ അപേക്ഷ നൽകിയതിൽ 2363 പേർക്ക് വീടുപണിക്ക് പണമനുവദിച്ചതായാണ് കണക്ക്. ഇതിൽ പണി പൂർത്തിയായ 1000 കുടുംബങ്ങളുടെ സംഗമം മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യുമെന്ന് നഗരസഭ സെക്രട്ടറി ബിനു ഫ്രാൻസിസ് അറിയിച്ചു. ലൈഫ്, പി.എം.എ.വൈ എന്നിവ വഴി വീട് പൂർത്തിയാക്കിയവരുടെ കുടുംബ സംഗമമാണ് ഒമ്പതിന് രാവിലെ 10ന് ടാഗോൾ ഹാളിൽ നടക്കുക. സർക്കാർ ലഭ്യമാക്കുന്ന എല്ലാ സേവനങ്ങളും സംഗമം വഴി പെട്ടെന്ന് ഒന്നിച്ച് ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇതിനായി കുടുംബ സംഗമ സ്ഥലത്ത് കൃഷി, സാമൂഹിക നീതി, ഐ.ടി, വ്യവസായം, ക്ഷീരം, ആരോഗ്യം തുടങ്ങിയ വകുപ്പുകളുടെയും, ശുചിത്വ മിഷൻ, ബാങ്ക് എന്നിവയുടെയും കൗണ്ടറുകൾ ഉണ്ടാവും. റേഷൻ കാർഡ്, ആധാർ കാർഡ്, ഗ്യാസ് കണക്ഷൻ, അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി, വാർധക്യകാല പെൻഷൻ, ഭിന്നശേഷിക്കാർക്കുള്ള പെൻഷൻ, അവിവാഹിതർക്കുള്ള പെൻഷൻ, കർഷകതൊഴിലാളി പെൻഷൻ, ബാങ്ക് അക്കൗണ്ട് തുടങ്ങിയവക്കെല്ലാമുള്ള അപേക്ഷയും ഇവയിൽ തിരുത്തലിനുള്ള അപേക്ഷയും നേരിട്ട് സ്വീകരിക്കും. കഴിയുന്നിടത്തോളം അപ്പോൾതന്നെ തീർപ്പ് കൽപിക്കുകയാണ് ലക്ഷ്യം. ഇവക്കൊപ്പം കുടുംബമേളയിലെത്തുന്നവർ 125 രൂപയടച്ചാൽ അഞ്ചിനം ഫലവൃക്ഷത്തൈകൾ, 500 രൂപയടച്ചാൽ 100 കുറ്റിമുല്ലത്തൈ, 300 രൂപയടച്ചാൽ തൈകളോടുകൂടിയ 15 േഗ്രാബാഗ് എന്നിവ നൽകും. ആനുകൂല്യം ലഭിച്ചവർക്ക് ഒമ്പതിന് രാവിലെ ഒമ്പതിന് സംഗമത്തിനുള്ള രജിസ്േട്രഷൻ തുടങ്ങും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story