Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jan 2020 5:01 AM IST Updated On
date_range 6 Jan 2020 5:01 AM ISTചുരത്തിൽ ലോറിയും ജീപ്പും കൂട്ടിയിടിച്ച് എട്ടുപേർക്ക് പരിക്ക്
text_fieldsbookmark_border
ഈങ്ങാപ്പുഴ: താമരശ്ശേരി ചുരത്തിൽ തകരപ്പാടിക്കടുത്ത് ലോറിയും ജീപ്പും കൂട്ടിയിടിച്ച് ജീപ്പിലുണ്ടായിരുന്ന എട്ടുപേർക്ക് പരിക്കേറ്റു. ഞായർ രാവിലെ ഒമ്പതോടെയാണ് അപകടം. ലോറിയുമായി കൂട്ടിയിടിച്ച ജീപ്പ് റോഡിലേക്ക് മറിഞ്ഞു. മീനങ്ങാടിയിൽ വിവാഹ ചടങ്ങിൽ പങ്കെടുക്കാനായി പോകുകയായിരുന്ന, ആനക്കാംപൊയിൽ കേളംകുന്നേൽ വർക്കിയും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽ പെട്ടത്. പരിക്കേറ്റ കേളംകുന്നേൽ വർക്കി (65), ഭാര്യ സോഫി (60), ജീപ്പ് ഓടിച്ചിരുന്ന മകൻ സെൽഫി(30) എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ താമരശ്ശേരി താലൂക്കാശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകി വിട്ടയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story