Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമഹാരുദ്രയജ്ഞം...

മഹാരുദ്രയജ്ഞം സമാപിച്ചു

text_fields
bookmark_border
തളി ബ്രാഹ്മണ സമൂഹ മഠത്തിൽ ശാസ്താപ്രീതി മഹോത്സവത്തോടനുബന്ധിച്ച് നടന്ന മഹാരുദ്രയജ്ഞം കോഴിക്കോട്: തളി ബ്രാഹ്മണ സമൂഹ മഠത്തിലെ ശാസ്താപ്രീതി മഹോത്സവത്തോടനുബന്ധിച്ചുള്ള . രണ്ടാം ദിവസമായ ഞായറാഴ്ച രാവിലെ മഹാഗണപതി ഹോമത്തോടെ യജ്ഞ കർമങ്ങൾ ആരംഭിച്ചു. തുടർന്ന് മഹാന്യാസം, രുദ്രവിധാന പൂജ, രുദ്ര ജപം, ക്രമാർച്ചന എന്നിവ നടന്നു. മഹാരുദ്ര യജ്ഞത്തിലെ വിശേഷ കർമങ്ങളായ രുദ്ര ഹോമം, ദമ്പതി പൂജ, ഗോ പൂജ, വസോർധാര, പൂർണാഹുതി എന്നിവയും നടന്നു. മഹാരുദ്ര യജ്ഞ കലശങ്ങളിലെ ജലം തളി ശ്രീ മഹാഗണപതി ശ്രീ ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിലും തളി വേട്ടക്കൊരുമകൻ ക്ഷേത്രത്തിലും നഗര പ്രദക്ഷിണമായി കൊണ്ടുപോയി അഭിഷേകം നടത്തി. പൂജാദികർമങ്ങൾക്ക് തളി ബ്രാഹ്മണ സമൂഹം പുരോഹിതന്മാരായ എം.ആർ. വെങ്കിട്ടരാമ വാധ്യാർ, ശ്രീനാഥ് ശർമ, ശങ്കര എന്നിവർ കാർമികത്വം വഹിച്ചു. ഡോ. വി.ആർ. ദിലീപ് കുമാറിൻെറ സംഗീത കച്ചേരിയും അരങ്ങേറി. ചടങ്ങുകൾക്ക് തളി ബ്രാഹ്മണ സമൂഹം പ്രസിഡൻറ് എ.എസ്. വിവേകാനന്ദൻ, സെക്രട്ടറി എം.ജെ. അനന്തനാരായണൻ, കെ.എൻ. കൃഷ്ണമണി, ആർ. വിശ്വനാഥൻ, ആർ. വെങ്കിടേശ്വരൻ, പി.എസ്. ലക്ഷ്മി എന്നിവർ നേതൃത്വം നൽകി. photo thali1.jpg thali2.jpg
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story