Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപുതുവർഷത്തിന്​...

പുതുവർഷത്തിന്​ സ്വാഗതമോതി ആലിൻചുവട്ടിലെ പാട്ട്

text_fields
bookmark_border
പറമ്പിൽബസാർ: പുതുവർഷത്തെ സ്വാഗതം ചെയ്തുകൊണ്ട് പറമ്പിൽബസാറിൽ ആലിൻചുവട്ടിലെ പാട്ട് അരങ്ങേറി. പ്രാദേശിക കലാകാരന്മാർക്ക് കഴിവുതെളിയിക്കാൻ അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെ പ്രദേശത്തെ യുവാക്കളുടെ സുഹൃദ്‌സംഘമാണ് മൂന്നുവർഷം മുമ്പ് ഇത്തരമൊരു പരിപാടിക്കു തുടക്കം കുറിച്ചത്. ഇത്തവണത്തെ പരിപാടി മോട്ടിവേഷൻ സ്പീക്കർ കൂടിയായ മഞ്ചേരി പൊലീസ് സ്‌റ്റേഷനിലെ അസി. സബ് ഇൻസ്‌പെക്ടർ ഫിലിപ്പ് മമ്പാട് ഉദ്ഘാടനം ചെയ്തു. നാട്ടുനന്മയുടെ വേരുകൾ എന്ന വിഷയത്തിൽ അദ്ദേഹം പ്രഭാഷണം നടത്തി. സജീഷ് കുമാർ പുല്ലാണിക്കാട്ട് അധ്യക്ഷത വഹിച്ചു. ഷൈജു കിഴക്കയിൽ സ്വാഗതവും ജോഷി അമ്പലക്കാട്ട് നന്ദിയും പറഞ്ഞു. ഗായികമാരായ ആതിരാ കൃഷ്ണൻ, ദൃശ്യ സുജിത്ത് എന്നിവർ സംസാരിച്ചു. ഗാനങ്ങൾക്കു പുറമേ ഒപ്പന, ഗ്രൂപ് ഡാൻസ്, മിമിക്രി, മാർഗംകളി, ശാസ്ത്രീയനൃത്തം തുടങ്ങിയവ അരങ്ങേറി. മണിയൂർ അകം നാടകവേദിയുടെ തുന്നൽക്കാരൻ നാടകവും അരങ്ങേറി. പറമ്പിൽബസാർ പ്രദേശം ആദ്യകാലത്ത് അറിയപ്പെട്ടിരുന്നത് ആലിൻചുവട്ടിൽ എന്നായിരുന്നു. നിരവധി ചരിത്രമുഹൂർത്തങ്ങൾക്കു സാക്ഷിയായ ആൽമരം ഇന്നും അങ്ങാടിയിലുണ്ട്. ഇതിനോടു ചേർന്ന് പ്രത്യേകം സജ്ജമാക്കിയ വേദിയിലായിരുന്നു പരിപാടി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story