Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപൗരത്വ ഭേദഗതി...

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കടിയങ്ങാട് ജനമഹാറാലി

text_fields
bookmark_border
പാലേരി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ കടിയങ്ങാട് ടൗണിൽ ജനമഹാറാലി സംഘടിപ്പി ച്ചു. സ്ത്രീകളും കുട്ടികളുമുൾെപ്പടെ രാഷ്ട്രീയ-സാംസ്കാരിക-മത സംഘടനകളിൽപെട്ട നൂറുകണക്കിനാളുകൾ പെങ്കടുത്തു. എ.കെ. ശ്രീധരൻ, കെ. ബാലനാരായണൻ, എസ്.പി. കുഞ്ഞമ്മദ്, എൻ.കെ. അബ്ദുൽ അസീസ്, മൂസ കോത്തമ്പ്ര, എം.കെ. കുഞ്ഞനന്തൻ, എൻ. ജയശീലൻ, മുഹമ്മദ് കരുകുളത്തിൽ എന്നിവർ സംസാരിച്ചു. കടിയങ്ങാട് പാലത്തിൽനിന്നാരംഭിച്ച റാലിക്ക് എൻ.പി. വിജയൻ, ഇ.ടി. സരീഷ്, എസ്. സുനന്ദ്, പാളയാട്ട് ബഷീർ, ശിഹാബ് കന്നാട്ടി, വി.പി. അബ്ദുൽ ബാരി, കെ.എം. സാബു, അസീസ് നരിക്കലക്കണ്ടി, ഇല്ലത്ത് കുഞ്ഞമ്മദ്, കെ.പി. ശ്രീധരൻ നേതൃത്വം നൽകി. സി.എ.എ, എൻ.ആർ.സി ബോധവത്കരണം മുള്ളൻകുന്ന്: സൻെറർമുക്ക്, നിടുവാൽ, മുള്ളൻകുന്ന് മഹല്ലുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ സി.എ.എ, എൻ.ആർ.സി ബോധവത്കരണ പൊതുയോഗം സംഘടിപ്പിച്ചു. മരുതോങ്കര പഞ്ചായത്ത് പ്രസിഡൻറ് കെ.എം. സതി ഉദ്ഘാടനം ചെയ്തു. വി.ടി. സൂപ്പി മാസ്റ്റർ അധ്യക്ഷത വഹിച്ചു. രാജീവ് മല്ലിശ്ശേരി ക്ലാസെടുത്തു. മഹല്ല് പ്രതിനിധികളായ എ.കെ. അബ്ദുന്നാസർ, സുബൈർ ഫൈസി, സലാം ടാലൻറ് എന്നിവർ സംസാരിച്ചു. സി.കെ. സുബൈർ സ്വാഗതവും മൊയ്തു പള്ളിത്താഴ നന്ദിയും പറഞ്ഞു. cap: kz100 സൻെറർമുക്ക്, നിടുവാൽ, മുള്ളൻകുന്ന് മഹല്ലുകളുടെ ആഭിമുഖ്യത്തിൽ സി.എ.എ, എൻ.ആർ.സി ബോധവത്കരണ പൊതുയോഗം മരുതോങ്കര പഞ്ചായത്ത് പ്രസിഡൻറ് കെ.എം. സതി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story